-
News
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും
മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പതിനാലാം ദിവസവും തിരച്ചിൽ തുടരും. പൂവാർ, പൊഴിയൂർ, കൊല്ലംകോട് തീരങ്ങളിലും കന്യാകുമാരി, കൊച്ചി പുറംകടലുകളിലും ഹെലികോപ്റ്ററും കപ്പലുകളും വള്ളങ്ങളും ഉപയോഗിച്ച് ഇന്ന് വിപുലമായ പരിശോധന നടത്തും. മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി കോസ്റ്റൽ പൊലീസിന്റെ റെസ്‌ക്യൂ ബോട്ടും ഫിഷറീസ് വള്ളങ്ങളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമെത്തിയ കപ്പലുകളും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.…
Read More » -
News
ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും
സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന ; പവന് 760 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 760 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടാകുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയിരിക്കുന്നത് 95 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 14,195 രൂപയായി. പവന് ഇന്ന് നല്‍കേണ്ടത് 1,13,560 രൂപയാണ്. ഇന്നലെ രാവിലെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയോളം ഉയര്‍ന്നിരുന്നു. എന്നിരിക്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും വിലയിടിഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,800 രൂപയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന്…
Read More » -
News
എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്കാണ് അനൂപ് ജേക്കബ് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഇന്ധന ബുക്കിങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരപ്രദേശങ്ങളില്‍ 25 ദിവസവുമാണ്. ഓണക്കാലത്ത് പാചക വാതകത്തിന് ആവശ്യകത കൂടുന്നതിനാല്‍ ഈ സമയവ്യത്യാസം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ ബുക്കിങിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്നും മന്ത്രിയുടെ കത്തില്‍…
Read More » -
News
‘മുഖ്യമന്ത്രിയുടെ പരാമർശം തീരമേഖലയെ അവഹേളിക്കുന്നത്’ ; വിഡി സതീശനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർ നിരാലംബരാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള പല പരാമർശങ്ങളും അതിരുവിടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിക്കുന്നതിനും തങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരത്തിലേക്ക് അവരെ എത്തിക്കുന്നതിനും കാരണമായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ ഈ…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എംവി ഗോവിന്ദനെയും വി ശിവൻകുട്ടിയെയും അടക്കം ചോദ്യം ചെയ്തേക്കും
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതൽ എസ്.ഐമാരെയും സി.പി.ഒമാരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഉന്നത സി പി എം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച…
Read More » -
News
പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും ; ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക്
പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും. അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേതാക്കളില്‍ നിന്നും അഭിപ്രായം സ്വരൂപിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് വരും. നേരത്തേയും ദീപാ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ടു പോയിരുന്നില്ല. അരഡസനിലേറെ നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് വിവരം. ബെന്നി ബെഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍ എന്നിവരുടെ പേരുകളാണ് പ്രാഥമിക പരിഗണനയിലുള്ളത്. മാത്യൂ കുഴല്‍നാടന്‍, ആന്റോ ആന്റണി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി…
Read More » -
News
ചെന്നൈയില്‍ നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്‍
ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ സെന്‍ട്രല്‍ – കൊല്ലം റൂട്ടില്‍ രണ്ട് പ്രത്യേക സര്‍വീസുകളും എഗ്മോര്‍ – മംഗളൂരു റൂട്ടില്‍ ഒരു ട്രെയിനുമാണ് പ്രത്യേകം അനുവദിച്ചത്. ചെന്നൈ സെന്‍ട്രല്‍ – കൊല്ലം ചെന്നൈയില്‍നിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബര്‍ 2 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന വണ്ടി (06119) അടുത്ത ദിവസം രാവിലെ 7.20-ന് കൊല്ലത്ത് എത്തും. പൂര്‍ണമായും എസി ത്രീ ടിയര്‍ ഇക്കോണമി വിഭാഗത്തില്‍പ്പെട്ട 16 കോച്ചുകള്‍ മാത്രമാണ്…
Read More » -
News
മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍
മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാൻ്റെ ഇ മെയിൽ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച മെയിൽ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്. AFA -RBC വെറും വാണിജ്യ കരാർ അല്ല. സർക്കാർ മുൻകൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിൽ…
Read More » -
News
അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല
കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി. നിലവിലെ ട5 ( 2024 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ ഇയര്‍ ബാക്കാണ് ഒഴിവാക്കിയത്. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇയര്‍ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പുതിയ സിന്‍ഡിക്കേറ്റിന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് എടുത്ത തീരുമാനമാണ് പുതിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്. എസ് 5 ഇയർ ഔട്ട് രീതി…
Read More »