• News

    മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

    കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ പതിച്ചു. അതേസമയം, സംസ്ഥാനത്ത് വരും…

    Read More »
  • News

    ബിന്ദു പത്മനാഭന്‍ തിരോധാന കേസ് : സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ച്

    ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ നല്‍കാനാണ് തീരുമാനം. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഈ മാസമാദ്യം സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക…

    Read More »
  • News

    സുരേഷ് ഗോപി വാനരന്മാര്‍ എന്നു വിളിച്ചത് വോട്ടര്‍മാരെയാണോ? മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍: കെ മുരളീധരന്‍

    ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശ്ശൂരിലെ വോട്ടര്‍മാരെയാണ് സുരേഷ് ഗോപി വാനരന്‍മാര്‍ എന്ന് ഉദ്ദേശിച്ചതെങ്കില്‍ അടുത്ത തവണ അതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വ്യാജ വോട്ടര്‍മാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനല്‍ കുറ്റമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം ജെ പി നഡ്ഡയുടെയും അമിത് ഷായുടെയും മറുപടി…

    Read More »
  • News

    ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, തിരുവനന്തപുരത്ത് ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി

    സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡിവൈഡറില്‍ ഇടിച്ച് കയറുകയും സമീപത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് ഓടിച്ചിരുന്ന പ്രമോദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തില്‍ പ്രമോദിനും രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരെയും തീരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • News

    അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല, കേസ് പിന്നീട് കൊടുക്കാം; കത്ത് ചോര്‍ച്ചയില്‍ എംവി ഗോവിന്ദന്‍

    യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് പിന്നീട് കൊടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് ചോര്‍ന്നതിന് പിന്നില്‍ എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്ത് നല്‍കിയിരുന്നു. ആ കത്തിലെ വിവരങ്ങളും ചോര്‍ന്നിരുന്നു. എംവി ഗോവിന്ദന്റെ മകന്‍…

    Read More »
  • News

    വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

    റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍…

    Read More »
  • News

    വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത : തൃശൂർ ജില്ലയില്‍ ഇന്ന് അവധി

    കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്. എന്നാല്‍ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ,…

    Read More »
  • News

    കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല).

    Read More »
  • News

    നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

    പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നിലവിൽ അഞ്ച് ഇഞ്ച് വീതം തുറന്നിരിക്കുന്ന നാല് ഷട്ടറുകളും നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തും. ഇതോടെ ഷട്ടറുകൾ ആകെ ഒമ്പത് ഇഞ്ച് ആയാണ് ഉയർത്തുക. ഷട്ടറുകൾ ഉയർത്തുന്നതിനെ തുടർന്ന് മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിനേക്കാൾ പരമാവധി 20 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ…

    Read More »
  • News

    തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാഫി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാറോടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ 5 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റത്തിൽ രണ്ടുപേർ ഓട്ടോ ഡ്രൈവർമാരായിരുന്നു. മറ്റുള്ളവർ…

    Read More »
Back to top button