-
Uncategorized
‘ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടപടിയെടുക്കും’; രാഹുൽ ഗാന്ധി
തെരഞ്ഞടുപ്പ് കമ്മീഷനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ പറഞ്ഞു. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ പരാമര്‍ശം. “മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ. ഇപ്പോൾ, ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്, നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷെ ഇൻഡ്യാ സഖ്യം രാജ്യത്തും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ദിവസം വരും, അതിനുശേഷം ഞങ്ങൾ നിങ്ങളെ മൂന്നുപേരെയും കൈകാര്യം ചെയ്യും.നിങ്ങൾക്കെതിരെ…
Read More » -
News
രാജ്യദ്രോഹ കേസ്; സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനും സമൻസ് അയച്ച് അസം പൊലീസ്
രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവർക്ക് അസമിലെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22-ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് രണ്ട് പേരോടും ആവശ്യപ്പെട്ടത്. കേസിനെ കുറിച്ച് പൊലീസ് മറ്റ് വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ഓഗസ്റ്റ് 14-ന് ആണ് വരദരാജന് സമന്‍സ് ലഭിച്ചത്. തിങ്കളാഴ്ചയാണ് ഥാപ്പര്‍ക്ക് ലഭിച്ചത്. ഹാജരായില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സമന്‍സിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് അയച്ചത്. ബി എന്‍ എസ് 152, 196,…
Read More » -
News
വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ…
Read More » -
News
ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം
ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ…
Read More » -
News
ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. കാംഗ്ര മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്‌ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ അസമിലെ നാഗോണില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ മാസം സംസ്ഥാനത്തെ ഏഴാമത്തെയും ജില്ലയിലെ മൂന്നാമത്തെയും…
Read More » -
News
നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി
നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഈ മാസം 30 ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും. വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗിനായി പ്രത്യേക…
Read More » -
News
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ,കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത. നാളെ കൂടി…
Read More » -
News
കെ പി സി സി പുനഃസംഘടന വൈകും; ഓണത്തിന് ശേഷം നടത്താൻ തീരുമാനം
കെ.പി.സി.സി പുനഃസംഘടന വൈകും. ഓണത്തിന് ശേഷം പുനഃസംഘടന നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതിൽ നിന്ന് ശ്രദ്ധമാറ്റേണ്ടെന്ന ധാരണയിലാണ് പുനഃസംഘടന നീട്ടിയത്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത്. 14 ജില്ലകളിലും കെ പി സി സി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് ജില്ലാ കൺവെൻഷനിൽ പങ്കെടുക്കുന്നത്. നാളെ മലബാർ ജില്ലകളിലാണ് കൺവെൻഷൻ നടക്കുക. ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൺവെൻഷൻ നടന്നത്. ഈമാസം 29,30, 31 തീയതികളിലായിട്ടായിരിക്കും ഗൃഹ സന്ദർശന പരിപാടി നടക്കുക. ഗൃഹസന്ദർശന…
Read More » -
News
കനത്ത മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 19ന്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുമാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ…
Read More » -
News
നാലാം ക്ലാസിലെ കൈപ്പുസ്തകത്തിൽ പിശക്, പുസ്തകരചയിതാക്കളെ ഡീബാർ ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അദ്ധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത് ഇതിനെതിരെ ശക്തമായ നടപടിയെടുത്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്നനയമാണ് സംസ്ഥാന സർക്കാരിന്റേത്. തെറ്റ് വന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ…
Read More »