-
News
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം
നെഹ്രു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. നെഹ്രു ട്രോഫി വള്ളംകളി ദിവസം (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയില്‍ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മാവേലിക്കര എംഎല്‍എ…
Read More » -
News
മണ്ണിടിച്ചില്‍: താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കാന്‍ നിര്‍ദേശം
താമരശ്ശേരി ചുരത്തില്‍ മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ച് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ ചുരം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. അതിനാല്‍ ആരും തന്നെ കാഴ്ചകള്‍ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ജില്ലാകലക്ടറുടെ നിര്‍ദേശം. നിലവില്‍ ഇതുവഴി കാല്‍നട യാത്രക്കാര്‍ക്ക് വരെ കടന്ന് പോകുവാന്‍ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകള്‍ റോഡിലേക്ക് വീഴുന്നുണ്ടെന്നാണ് വിവരം. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത്. അത്യാവശ്യ യാത്രക്കാര്‍…
Read More » -
News
കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: പിടിച്ചെടുത്ത് എസ്എഫ്‌ഐ
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. കൂത്തുപറമ്പ് നിര്‍മലഗിരി, മാടായി, ചെറുപുഴ നവജ്യോതി, പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എസ്ഇഎസ്, പയ്യന്നൂര്‍, തോട്ടട എസ്എന്‍ കോളജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ യുഡിഎസ്എഫ് വിജയിച്ചു. കൃഷ്ണമേനോന്‍ വനിതാ കോളജിലും ഇരിട്ടി എംജി കോളജിലും യുഡിഎസ്എഫ് യൂണിയന്‍ നിലനിര്‍ത്തി. പെരിങ്ങോം ഗവണ്മെന്റ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു. മത്സരം നടന്ന 10 സീറ്റില്‍…
Read More » -
News
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവസമയം അതുവഴി കടന്ന് പോയ വാഹനങ്ങളില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. നിലവില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വയനാട്ടിലേക്കും വയനാട്ടില്‍ നിന്നും പോകുന്നവരും ഇന്ന് ചുരം വഴി യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍…
Read More » -
News
മായം ചേര്‍ത്ത വെളിച്ചെണ്ണ പിടികൂടി; വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
വെളിച്ചെണ്ണ വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് റെയ്ഡ്. മായം ചേര്‍ത്തെതെന്ന് സംശയിക്കുന്ന 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. 7 ജില്ലകളില്‍ നിന്നായി 4000 ലിറ്ററിലധികം സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.
Read More » -
News
ശ്രീനഗറില്‍ മേഘവിസ്‌ഫോടനം; 9 മരണം, ദേശീയ പാത ഒലിച്ചുപോയി
ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 9 പേര്‍ മരിച്ചു. 10 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഹിമാചലിലെ മണാലിയിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു. റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടര്‍ന്ന് ദോഡയെയും കിഷ്ത്വാറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 244 ലെ ഗതാഗതം നിര്‍ത്തിവച്ചു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് അടുത്ത വിമാനത്തില്‍ പോയി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. അടിയന്തര പുനരുദ്ധാരണ…
Read More » -
News
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണസമ്മാനം; 200 രൂപ വര്‍ധിപ്പിച്ചു
ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്. 5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത…
Read More » -
News
സിപിഐഎമ്മുകാര്‍ അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്; മുന്നറിയിപ്പുമായി വി ഡി സതീശന്‍
സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി…
Read More » -
Business
സ്വര്‍ണവില വീണ്ടും 75,000ലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 75,000ലേക്ക്. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന…
Read More » -
News
അത്തച്ചമയ ഘോഷയാത്ര ഇന്ന് ; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം
പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ ഇന്നു രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം…
Read More »