-
News
ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ആണവോര്‍ജ ബില്‍ ( ശാന്തി ബില്‍) ലോക്‌സഭ പാസ്സാക്കി. ശക്തമായ എതിര്‍പ്പിനൊടുവില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് ബില്‍ പാസ്സാക്കിയത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് ബില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോര്‍ജ ബില്‍ ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് പാസാക്കിയത്. ബില്ലില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ നിന്ന് വിതരണക്കാരെ പൂര്‍ണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യന്‍ യു എസ് ഡോളറില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പരമാവധി നഷ്ടപരിഹാരം 300…
Read More » -
News
എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയിൽനിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാം. പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നൽകിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതൽസമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്നു തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട്…
Read More » -
News
വിഷവായുവിൽ മുങ്ങി ഡൽഹി ; വിഷയത്തിൽ ഇന്ന് പാർലമെന്റിൽ ചർച്ച
ശ്വാസം മുട്ടി രാജ്യ തലസ്ഥാനം. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മിക്കയിടങ്ങളിലും 350 ന് മുകളിലാണ് വായു ഗുണനിലവാര തോത്. മലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ ചർച്ച നടക്കും. വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായത്. മലിനീകരണം തടയുന്നതിൽ സർക്കാർ സമ്പൂർണ പരാജയമെന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു. മലിനീകരണം…
Read More » -
News
ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി
തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നും കണ്ടെത്തല്‍. 12 തടവുകാര്‍ കൈക്കൂലി നല്‍കിയതായി ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. പണം വാങ്ങി ജയിലില്‍ ലഹരി എത്തിച്ചോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ ഡിഐജിക്ക് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന്…
Read More » -
News
വിബി–ജി റാം ജി ബിൽ ; പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും, ഭേദഗതികളുമായി പ്രതിപക്ഷം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)) ബില്ലില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12നു ശേഷം ഗ്രാമീണവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. തുടര്‍ന്ന് ബില്‍ വോട്ടിനിട്ടു പാസാക്കിയേക്കും. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ കക്ഷികളും സ്പീക്കര്‍…
Read More » -
News
‘പഴയതൊന്നും ഓര്‍ക്കേണ്ടതില്ല’; കെടിയു വിസിയായി ഡോ. സിസ തോമസ് ചുമതലയേറ്റു
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു. താല്‍ക്കാലിക വിസി ഡോ. കെ ശിവപ്രസാദില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ഇപ്പോള്‍ കിട്ടിയ സ്വീകരണത്തില്‍ സന്തോഷം. പഴയതൊന്നും ഓര്‍ക്കേണ്ടതില്ല. സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ സ്വീകരണം ലഭിച്ച് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പഴയ കാര്യം ഇനി ചികഞ്ഞെടുക്കേണ്ട കാര്യമുണ്ടോ ?. എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മുന്നോട്ടുള്ള പോക്കില്‍ അത് തിരുത്തി പോകാനുള്ള ശ്രമം നടത്തും. ഇത് എല്ലാവരുടേയും കൂടിയുള്ള സ്ഥാപനമാണ്. എന്തിനാണ്…
Read More » -
Business
സ്വര്‍ണവില വീണ്ടും 99,000ലേക്ക്: ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു
ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
Read More » -
News
ത്രിരാഷ്ട്ര സന്ദര്‍ശനം ; എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. നരേന്ദ്ര മോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഒമാന്‍ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ എത്യോപ്യയിലെത്തിയ പ്രധാനമന്ത്രിയുമായി എത്യോപ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ അബി അഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന്…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഇഡിയ്ക്ക് രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വെക്കും. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിര്‍ക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. എന്നാല്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രേഖകള്‍ വേണമെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ…
Read More » -
Kerala
കണിയാമ്പറ്റയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; വിദ്യാലയങ്ങള്‍ക്ക് അവധി
വയനാട്ടിലെ കണിയാമ്പറ്റയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. തെര്‍മല്‍ ഡ്രോണുകളും കാമറ ട്രാപ്പുകളും റെഡിയാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ചുവീതം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനാണ് ശ്രമം നടത്തുന്നത്. കൂടു സ്ഥാപിക്കാനും മയക്കുവെടി വെക്കാനുള്ള ഉത്തരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലെങ്കില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. അഞ്ചു വയസ്സു പ്രായമുള്ള ആണ് കടുവയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലില്‍…
Read More »