-
News
മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; പ്രതിമാസം 500 രൂപയില്‍ നിന്ന് 810 ആയി , 310 രൂപയുടെ വര്‍ധനവ്
സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക വര്‍ധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം തുക 810 രൂപയായാണ് ഉയര്‍ത്തിയത്. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരും. അടുത്തമാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും. പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍…
Read More » -
News
വാളയാറിലെ സംഘപരിവാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണൻ ഭയ്യാറിൻ്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി
വാളയാറിൽ ആർ എസ് എസ് ആൾക്കൂട്ട അക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാമനാരായണൻ ഭയ്യാറിൻ്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളം വഴി മൃതദേഹവും കുടുംബാംഗങ്ങളെയും ചത്തീസ്ഗണ്ഡിൽ എത്തിക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ ചെലവ് ഉൾപ്പെടെ 10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് സംസ്ഥാന സർക്കാർ രാംനാരായണൻ ഭയ്യാറിൻ്റെ കുടുംബത്തിന് പ്രഖ്യാപിച്ചത്. രാംനാരായണൻ ഭയ്യാറിൻ്റെ കുടുംബാഗങ്ങളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി മന്ത്രി കെ രാജൻ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, പാലക്കാട് വാളയാറിൽ അതിക്രൂരമായ ആർഎസ്എസ് ആൾക്കൂട്ട അക്രമത്തെ തുടർന്നാണ് അതിഥി…
Read More » -
News
ശബരിമല സ്വർണക്കൊള്ള കേസ്: പത്താം പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശബരിമല സ്വർണ്ണകൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർദ്ധൻ. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്ന് ആണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡിഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും…
Read More » -
News
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാലിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന് ഒപ്പം പുറത്തുവരുന്നത് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടിക. സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാം.EPIC നമ്പര്‍ അല്ലെങ്കില്‍…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ് : ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി. ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ…
Read More » -
News
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതി; ഇന്നുമുതൽ അപേക്ഷിക്കാം
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തുടർനടപടികളെടുക്കാനായില്ല. തെറ്റായവിവരം നൽകി പെൻഷൻ…
Read More » -
News
അതിശൈത്യവും പുകമഞ്ഞും രൂക്ഷം ; ഉത്തരേന്ത്യയിൽ വിമാന, റെയിൽ സർവീസുകൾ അവതാളത്തിൽ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷമായി തുടരുന്നു. ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ശക്തമാണ്. ഇന്നലെ നിരവധി വിമാന, റെയിൽ സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് പുകമഞ്ഞ് ശക്തമായതോടെ വായു മലിനീകരണവും വർദ്ധിച്ചിട്ടുണ്ട്. മിക്ക ഇടങ്ങളിലും വായു ഗുണനിലവാര തോത് 500 നുമുകളിലാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ദില്ലി സർക്കാർ ശക്തമാക്കിയിട്ടുണ്ട്. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള BA 6 വാഹനങ്ങൾക്ക് മാത്രമാണ്…
Read More » -
News
യാത്രാവേളയില്‍ വൃത്തിയുളള ശുചിമുറി എളുപ്പം അറിയാം; സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ് നാളെമുതല്‍
യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം. തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. ചൊവ്വാഴ്ച പകല്‍ മൂന്നിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ മന്ത്രി എം ബി രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികള്‍ക്ക് പുറമെ, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ശുചിമുറികള്‍കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് ഈ ശൃംഖല. യാത്രക്കാര്‍ക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ഗൂഗിള്‍…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള; വിശാലമായ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിശാലമായ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച് പരാമര്‍ശമുള്ളത്. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. സ്വര്‍ണക്കൊള്ള കേസില്‍ പങ്കജ് ഭണ്ഡാരിയെ 12ാം പ്രതിയായും ഗോവര്‍ധനെ 13ാം പ്രതിയായുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വര്‍ണമോഷണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരിയും ഗോവര്‍ധന്‍ എന്നിവര്‍…
Read More » -
News
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം; ഇന്ന് എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ ഡി എഫ്. ഇന്ന് സംസ്ഥാനത്താകെ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടക്കും. പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ് മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി. ഇതിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട് നിയന്ത്രിതമായ തൊഴിൽ അവകാശത്തെ പോലും നിഷേധിക്കുന്നതാണ് പുതിയ ബില്ല്. ആവശ്യത്തിന് ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.…
Read More »