• News

    70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി തമിഴ്നാട്

    ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിലെ മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുക.സംസ്ഥാനത്ത് 70 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ…

    Read More »
  • News

    എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു

    എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പർ പരിശോധനയ്ക്ക് നാലുഘട്ട ( Four Tier) സംവിധാനം നടപ്പാക്കും. 25ഓളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളിൽ നിയമിക്കും. എൻടിഎ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായി. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. പരീക്ഷകൾ സുഗമമായി നടത്താൻ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിർദേശം. കഴിഞ്ഞ ദിവസം വീഴ്ചകളെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് പുതിയ നടപടി. വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന…

    Read More »
  • News

    ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിന് വിജയം; സർക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സമവായത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

    ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും തമ്മിൽ സമവായത്തിലെത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ ആത്മസംയമനം പാലിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുകയാണ് വേണ്ടതെന്നും, രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കൊപ്പവും തങ്ങൾ നിലകൊള്ളുമെന്നും രാഹുൽ പറഞ്ഞു. കഠിനാധ്വാനത്തിന്റെ പൂർണ്ണഫലവും നിഷ്പക്ഷമായ മത്സരത്തിനുള്ള അവകാശവും ഉറപ്പാക്കാൻ നിലവിലുള്ള…

    Read More »
  • News

    കള്ളക്കടല്‍ പ്രതിഭാസം; ശക്തമായ തിരമാലക്കും സാധ്യത; ജാഗ്രത പാലിക്കുക

    കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലെ തീരപ്രദേശങ്ങളില്‍ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങി. കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 20/08/2026 വൈകുന്നേരം 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.…

    Read More »
  • News

    കടുത്ത പനി; ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഗസ്റ്റ് 20 വരെയുള്ള പരിപാടികൾ റദ്ദാക്കി

    കടുത്ത പനിയെ തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഗസ്റ്റ് 20 വരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഈ മാസം 20 വരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതാണെന്നും ഓഫീസ് വ്യക്തമാക്കി.

    Read More »
  • News

    വിഴിഞ്ഞത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു ; നിക്ഷേപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി – ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ മേഖലയിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകളും ഭാവിയിൽ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളും വിശദമാക്കിയ മുഖ്യമന്ത്രി നിക്ഷേപകർക്കായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്ര മുന്നേറ്റത്തിനായി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇതിനായുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണെന്നും അറിയിച്ചു. വ്യവസായ വാണിജ്യ മേഖലയിൽ നിർണായകമായ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ…

    Read More »
  • News

    മിച്ചി മര്‍പ്പുവിന്റെ മരണം; കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

    കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ, സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുമെന്നും, സിവില്‍ എച്ച്ഒഡി, കെടിയു കോര്‍ഡിനേറ്റര്‍ എന്നിവര്‍ അന്വേഷണം കഴിയും വരെ മാറി നില്‍ക്കുമെന്നുമാണ് മാനേജ്‌മെന്റ് എഴുതി നല്‍കി. മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. തുടക്കം മുതല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച ഒളിച്ചുകളിയും, കടുംപിടുത്തവും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് കഴിഞ്ഞ ദിവസങ്ങളിലെ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന് കാണിച്ച് മാനേജ്‌മെന്റ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍,…

    Read More »
  • News

    നിയമസഭാ കയ്യാങ്കളിക്കേസ്; സിപിഎമ്മിന് തിരിച്ചടി, യുഡിഎഫ് മുൻ എംഎൽഎമാരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

    നിയമസഭാ കയ്യാങ്കളിക്കേസിൽ സിപിഎമ്മിന് തിരിച്ചടി നൽകി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം എ വാഹിദ്, എ ടി ജോർജ് എന്നിവരായിരുന്നു പ്രതികൾ. 2015 മാർച്ച് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി ഉണ്ടായത്. എൽഡിഎഫ്…

    Read More »
  • News

    ‘ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്’ ; ഗവർണർക്കെതിരെ മുഖ്യമന്ത്രി

    ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായി. അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോ​ഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്എഫ്ഐയുടെ സമരത്തിന് പിന്നാലെ, കാലടി വിസി സിസ തോമസിന്റെ പരാതിക്ക് പിന്നാലെയാണ് ​ഗവർണർ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയത്. കൊച്ചി ഷിപ്പ്‌യാർഡിന്…

    Read More »
  • News

    പെൻഷൻ വിതരണം നാളെ മുതൽ; കൊച്ചി ആമന്തുരുത്തിൽ ഷിപ് ബ്ലോക്ക് നിർമ്മാണത്തിന് സ്ഥലം

    തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം 25-ാം തീയതിമുതൽ നൽകേണ്ട പെൻഷനാണ് നാളെമുതൽ നൽകിത്തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ പറഞ്ഞു. 59,0472 ഗുണഭോക്താക്കൾക്കായുള്ള സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനവിഹിതമായി 951.40 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. കൊച്ചി നഗരത്തിന് അടുത്തുള്ള ആമന്തുരുത്തിൽ കൊച്ചി ഷിപ്‌യാർഡിന് 18,17 ഏക്കർ സ്ഥലം ലീസിന് കൊടുക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിപ് ബ്ലോക്ക്…

    Read More »
Back to top button