-
News
അതിവേഗ ഇന്റർനെറ്റ് മൊബൈലിൽ; ‘ബ്ലൂബേര്‍ഡ് ബ്ലോക്ക്–2’ വിക്ഷേപിച്ചു
ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹ വിക്ഷേപിച്ചു. ഇന്നു രാവിലെ 8.54ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം നടന്നത്. ലോകത്തെവിടെയും സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം. ലോകത്തെവിടെയും നേരിട്ട് സ്മാർട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കൻ കമ്പനിയായ എ എസ് ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം. സാധാരണ ഉപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈൽ ടവർ പോലെയാണ് ഇവ പ്രവർത്തിക്കുക.…
Read More » -
News
ക്രിസ്മസിന് നാട്ടിലെത്താം, ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്
ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്. 06575 നമ്പര്‍ പ്രത്യേക ട്രെയിന്‍ വൈകിട്ട് നാലരയ്ക്ക് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍നിന്നും പുറപ്പെടും. വ്യാഴം രാവിലെ 7.50ന് കണ്ണൂരില്‍ എത്തും. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിയാണ് ട്രെയിനിന് കേരളത്തില്‍ അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകള്‍. ട്രെയിന്‍ വ്യാഴം രാവിലെ 10ന് (06576 നമ്പര്‍ ) കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 12.15ന് ബംഗളൂരുവിലെത്തും. ക്രിസ്മസ് പ്രമാണിച്ച് വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ പകല്‍ രണ്ടുവരെ മാത്രമേ…
Read More » -
News
കരോൾ സംഘത്തിനെതിരായ ആക്രമണം; ജില്ലയിൽ ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ…
Read More » -
News
എസ്.ഐ.ആർ കരട് വോട്ടർ പട്ടിക ; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം
എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കാം. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും കരട് പരിശോധിക്കാം. കരട് പട്ടികയിൽ 24.08 ലക്ഷം വോട്ടർമാർ മാരാണ് പുറത്തായതായത്. കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവർക്ക് ഉൾപ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികൾ അറിയിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു: ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില…
Read More » -
News
ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; വ്യവസായിയുടെ മൊഴി പുറത്ത്
ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങൾ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയെന്നും മൊഴി. ‘ഡി മണി’ എന്നറിയപ്പെടുന്ന ആൾ ആരാണ് എന്നതിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് വ്യവസായി കൈമാറിയിട്ടുണ്ട്. രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്. 2019, 2020 കാലയളവിലാണ് നാല് വിഗ്രഹങ്ങൾ കടത്തിയത്. പണം കൈമാറിയത് 2020 ഒക്ടോബർ 26നെന്നും പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നു. ചെന്നൈയിലുള്ളയാളും ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയും…
Read More » -
News
നടിയെ ആക്രമിച്ച കേസ്; വിചാരണാകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി. ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. ക്രിസ്‍മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശകൾ സർക്കാർ അംഗീകരിച്ചു. ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയെണ് ശുപാർശയിൽ ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും. നിലനിൽക്കാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് തെളിവുകൾ അവഗണിച്ചതെന്നും അപ്പീലിൽ പറയുന്നു. സുതാര്യമായ വിചാരണ നടന്നില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും. ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് നിലനിൽക്കില്ലെന്നാണ്…
Read More » -
News
സിഎംആര്‍എല്‍ മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വി. എം. ശ്യാംകുമാറാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സി.എം.ആര്‍.എല്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്…
Read More » -
News
ശബരിമല മണ്ഡലപൂജ: തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു
ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള രഥഘോഷയാത്ര രാവിലെ ഏഴിന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. രാവിലെ അഞ്ചുമുതൽ ഏഴുവരെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകമൊരുക്കിയ സ്ഥലത്ത് തങ്കയങ്കിദർശനം ഭക്തർക്ക് ലഭ്യമാകും. ഘോഷയാത്രക്കായി തങ്കയങ്കി ആറന്മുള സ്ട്രോംഗ് റൂമിൽ നിന്ന് ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത് പുറത്തെടുത്ത് ആറന്മുള അസി.കമ്മീഷണർ ശ്രീലേഖയ്ക്ക് കൈമാറിയിട്ടുണ്ട്. സായുധപൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും ഭക്തജനങ്ങളുടെയും സംരക്ഷണയിലാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേയ്ക്ക് തിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി…
Read More » -
News
പയ്യന്നൂരില്‍ അമ്മനും മകനും രണ്ട് മക്കളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ; കുടുംബപ്രശ്‌നമെന്ന് നിഗമനം
കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ അമ്മനും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ കുടുംബപ്രശ്‌നമെന്ന് നിഗമനം. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി കലാധരനും അമ്മയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. മുറിയില്‍ നിന്ന് കീടനാശിനിയും കുപ്പിയില്‍ പാലും കണ്ടെത്തി. പാലില്‍ കീടനാശിനി കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കിയെന്നാണ്…
Read More »