-
Business
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില : പവന് ഇന്ന് 400 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്.രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത…
Read More » -
News
പേരാമ്പ്ര സംഘര്‍ഷം: 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു. സംഘര്‍ഷത്തില്‍ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ ദിവസത്തെ സംഘര്‍ഷം, പിന്നീട് സ്‌ഫോടക വസ്തു എറിഞ്ഞു എന്നിങ്ങനെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌ഫോടക വസ്തു എറിഞ്ഞത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ…
Read More » -
News
പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: പോസ്റ്റ്മോര്‍ട്ടം ഇന്ന്
പാലക്കാട് കല്ലടിക്കോട് വെടിയേറ്റ് മരിച്ച യുവാക്കളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കല്ലടിക്കോട് മൂന്നേക്കര്‍ മരുതംകോട് സ്വദേശി ബിനു, നിധിന്‍ (26) എന്നിവരാണ് ഇന്നലെ മരണപ്പെട്ടത് . കരിമ്പ മരുതുംകാട് പഴയ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. നിധിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെപ്രാഥമീക നിഗമനം . നിധിന്‍ കൂലിപണിയെടുത്തു ജീവിക്കുന്നയാളാണ്. ടാപ്പിങ് തൊഴിലാളിയാണ് ബിനു. റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്‍, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം…
Read More » -
News
ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം: പുരോഗതി വിലയിരുത്തി എസ്ഐടി സംഘം
ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണസംഘം യോഗം ചേരുകയും നിലവിലെ പുരോഗതി യോഗം വിലയിരുത്തുകയും ചെയ്തു. തുടർനടപടികൾക്കും യോഗം രൂപം നൽകി. അന്വേഷണം പലയിടത്തായി വ്യാപിപ്പിച്ചതിനൊപ്പം ഇനി പ്രതികളിലേക്ക് കടക്കാനാണ് എസ് ഐ ടി തീരുമാനം. കേരളത്തിന് പുറത്ത് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ഹൈദരാബാദിലെ നാഗേഷിനെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിനെ അടിസ്ഥാനമാക്കി തെളിവ് ശേഖരണം വേഗത്തിൽ പൂർത്തിയാക്കാൻ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതികളുടെ ചോദ്യം ചെയ്യലും അറസ്റ്റും.
Read More » -
News
‘ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പി എന്നത് തെറ്റായ പ്രചരണം’; ആറന്മുള വള്ളസദ്യ വിവാദത്തില്‍ സിപിഎം
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാര ലംഘനം നടന്നെന്ന വിവാദത്തില്‍ വിശദീകരണവുമായി സിപിഎം. ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചില സംഘപരിവാര്‍ മാധ്യമങ്ങളാണ് ഇതു പ്രചരിപ്പിച്ചത്. അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികള്‍ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ എത്തി. 11.5 ന് അവിടെ വിഭവങ്ങള്‍ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി ഭഗവാന് സദ്യ നേദിക്കല്‍ ചടങ്ങ് 11.20ന് പൂര്‍ത്തിയായി. തുടര്‍ന്ന് പള്ളിയോടങ്ങള്‍ തുഴഞ്ഞെത്തിയ…
Read More » -
News
രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം; 20 മരണം
രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജെയ്‌സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജെയ്‌സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. 57 യാത്രക്കാരുമായാണ് ജെയ്‌സാല്‍മീറില്‍ നിന്ന് ബസ് പുറപ്പെട്ടത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് പുക ഉയരുകയും തീ പടരുകയുമായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാര്‍ നല്‍കുന്ന വിവരം. അപകടം ശ്രദ്ധിയില്‍പ്പെട്ട പ്രദേശവാസികള്‍ വെള്ളവും മണ്ണും…
Read More » -
News
മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലിലെ ചക്രവാദ ചുഴിയും അറബിക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ ശക്തമാക്കാനുള്ള കാരണം. മറ്റന്നാള്‍ വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടുത്തത്തിന് വിലക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ താരതമ്യേനെ മഴ കുറയാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍…
Read More » -
News
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയ അബിന്‍ വര്‍ക്കി, തീരുമാനം പുനഃപരിശോധിക്കാന്‍ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സാമുദായിക പരിഗണനയാണോ അധ്യക്ഷ നിയമനത്തില്‍ നിര്‍ണായകമായത് എന്ന ചോദ്യത്തിന് നേതൃത്വമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് എന്നും അബിന്‍ വര്‍ക്കി പറഞ്ഞു. പല ഘടകങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനം താന്‍ അംഗീകരിക്കുന്നു. എങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായും അബിന്‍…
Read More » -
News
മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു
തൃശൂര്‍ കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി (67)അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായിട്ടുണ്ടായിരുന്നത്. ഞരമ്പുകളെ ബാധിക്കുന്ന പാര്‍ക്കിന്‍സന്‍സ് രോഗമുണ്ടായിരുന്നു. പിന്നീട് ചെറിയ കോമ സ്‌റ്റേജിലേയ്ക്ക് മാറുകയും വീട്ടില്‍ തന്നെ ശുശ്രൂഷയില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. 2005, 2010 എന്നീ കാലഘട്ടങ്ങളില്‍ കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ എംഎല്‍എ ആയിരുന്നു.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബാബു…
Read More » -
News
നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു ഭാവഭേദവുമില്ലാതെ കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ…
Read More »