• News

    ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

    കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള…

    Read More »
  • News

    പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു

    ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ പുറപ്പെടാശാന്തിയായിരിക്കും പ്രസാദ് ഇ ഡി. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ്. ശബരിമല സന്നിധാനത്ത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് നറുക്കെടുപ്പ് നടത്തിയത്. പതിനാല് പേരില്‍ നിന്നാണ് ശബരിമലയിലെ മേല്‍ശാന്തിയെ തിരഞ്ഞെടുത്ത്. എട്ട് നറുക്കിന് ഒടുവിലാണ് പ്രസാദ് ഇഡിയെ തിരഞ്ഞെടുത്ത്. മുട്ടത്തൂര്‍ മഠം ആയിരതെങ്ങ് എം…

    Read More »
  • News

    ഹാൽ സിനിമ കാണുമെന്ന് ഹൈക്കോടതി; തീരുമാനം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹർജി പരിഗണിക്കവെ

    ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാർ താത്പര്യത്തിന് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയാൻ കോടതി ഇക്കാര്യം അറിയിച്ചത്. സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. എപ്പോൾ കാണണം എന്നതിൽ ചൊവ്വാഴ്ച തീരുമാനമെന്നും കോടതി അറിയിച്ചു. സിനിമ കാണാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ലെന്നും ക്രിസ്ത്യൻ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ…

    Read More »
  • News

    സ്‌പോട്‌സ് കൗണ്‍സിലിൽ നിന്ന് വിരമിച്ചർക്ക് ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി അനുവദിച്ചു

    സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്നു വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 2025 മെയ് 30 ന് ആദ്യ ഗഡുവായി 2.82 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്. ഇതോടെ ഈ വര്‍ഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ച തുക 5.64 കോടി രൂപയായി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി കൗണ്‍സിലിന് അധിക ധനാനുമതിയായി അനുവദിച്ചതില്‍ ആകെ നല്‍കാനുള്ള 11.28 കോടി രൂപയുടെ 25 ശതമാനം വീതം 4 ഗഡുവായി അനുവദിക്കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതുപ്രകാരമാണ് രണ്ടാം ഗഡു അനുവദിച്ചത്. ഈ തുക…

    Read More »
  • News

    ശബരിമല നട തുറന്നു ; ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു

    ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. തുലാമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷമാണ്, രണ്ട് ദ്വാരപാലക ശില്‍പങ്ങളിലായി പതിനാല് സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചത്. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം എത്തിച്ച സ്വര്‍ണപ്പാളികള്‍, സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അടക്കം സന്നിഹിതരായിരുന്നു. എത്തിയിരുന്നു. ആദ്യം വലതുവശത്തെ ശില്‍പ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശില്‍പ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്. ഹൈക്കോടതിയുടെ…

    Read More »
  • News

    പാലിയേക്കരയിൽ 73 ദിവസത്തിന് ശേഷം ടോൾപിരിവ് പുനഃസ്ഥാപിച്ചു‌ ; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി

    പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് വരും. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം. അതേ സമയം ദേശീയപാത 544 ല്‍ തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള…

    Read More »
  • News

    ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം : മൂന്നാമത്തെ കേസ്

    ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റുമാനൂര്‍ ജൈനമ്മ തിരോധാന കേസും ബിന്ദു പത്മനാഭന്‍ തിരോധാനവും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐഷയുടെ തിരോധാനം ചേര്‍ത്ത പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ, റിമാന്‍ഡിലായിരുന്ന സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഐഷയേയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതി ചേര്‍ത്ത് അന്വേഷണ…

    Read More »
  • News

    തട്ടിയെടുത്ത സ്വർണ്ണം വിനിയോഗിച്ചത് എങ്ങനെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് പുറത്ത്

    ശബരിമല സ്വർണമോഷണത്തിൽ എസ്ഐടി കസ്റ്റഡിയിൽവിട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് പുറത്ത്. ഉണ്ണികൃഷ്ണൻപോറ്റിയുടെയും സംഘത്തിന്റെയും പ്രവർത്തി സമൂഹത്തിലും വിശ്വാസികൾക്കിടയിലും ആശങ്ക ഉണ്ടാക്കി. ചെയ്തകുറ്റകൃത്യം ഗൗരവ സ്വഭാവത്തിൽ ഉള്ളതാണെന്നും കൂട്ടുത്തരവാദികളുടെ പങ്കിനെ പറ്റി വിശദമായി അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. തട്ടിയെടുത്ത സ്വർണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം.പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ എസ്ഐടി വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ സർവീസിലുള്ള മുരാരി ബാബു, കെ സുനിൽകുമാർ എന്നിവരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.…

    Read More »
  • News

    ഹിജാബ് വിവാദം: സ്‌കൂള്‍ മാറ്റുമെന്ന് പിതാവ്, വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി

    ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി അറിയിച്ചെന്ന് പിതാവ്. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും പിതാവ് അറിയിച്ചു. കുട്ടി സ്‌കൂളില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും, സ്‌കൂള്‍ നിബന്ധന പാലിച്ച് യൂണിഫോം അണിഞ്ഞ് സ്‌കൂളില്‍ പഠനം തുടരാമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് കുട്ടിയുടെ കുടുംബം സമ്മതപത്രം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. സ്‌കൂളിന്റെ നിയമാവലി അനുവദിച്ച്…

    Read More »
  • News

    ‘ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വേഗത്തില്‍ നടപടിയുണ്ടായി’; വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്ന് വി എൻ വാസവൻ

    ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വളരെ വേഗത്തില്‍ തന്നെ നടപടി ഉണ്ടായെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ ആരോക്കെ ഉണ്ടോ അവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വി എന്‍ വാസവന്‍. ആദ്യത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്നും വി എൻ വാസവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആറ് ദിവസത്തിനുള്ളില്‍ എസ് ഐ ടി കാര്യങ്ങളില്‍ ഇടപെട്ടുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉള്ള കാര്യത്തില്‍ ഇടയ്ക്ക് കയറി അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർ ആരായാലും നിയമത്തിനു മുന്‍പില്‍ വരണം. എല്ലാം പുറത്തും…

    Read More »
Back to top button