• News

    ഓണത്തിന് അധിക സർവീസ്; യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും

    ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന…

    Read More »
  • News

    ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

    ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് ഇത്തവണയും ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ ജീവനക്കാർക്ക് കൂടുതലായി ലഭിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ​ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡ്വാൻസ് തുകയായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6250 രൂപയാക്കി. സ്വീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസായി 13,000…

    Read More »
  • Uncategorized

    ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് കെ. മുരളീധരൻ

    ബ്ലീച്ചിങ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കെ മുരളീധരൻ കത്ത് നൽകി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെ എം എസ് സി എൽ ബ്ലിച്ചിങ്ങ്…

    Read More »
  • News

    ശബരിമല സ്വർണ്ണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വീണ്ടും റിമാൻഡിൽ!

    ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്നു വരെയാണ് ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം തുടരുകയാണ്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ ശബരിമല നെയ്യ് ക്രമക്കേടിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ 2025-ൽ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ വീണ്ടും സ്വർണം പൂശൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പ്രത്യേക അന്വേഷണ…

    Read More »
  • News

    വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സപ്ലൈകോയും ഓണച്ചന്തകളും; ഓണം സർക്കാരിന് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

    കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഡൽഹി കേരള ഹൗസിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം സർക്കാരിന് സാധാരണയായി വെല്ലുവിളിയുടെ സമയമാണെന്നും, വിലക്കയറ്റം ഉണ്ടാവാതെ നോക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സപ്ലൈകോ, ഓണച്ചന്ത ഇവയെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷാമബത്തയും കുടിശ്ശികയും അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും, അതിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്ക് ഇത്തവണ ‘തൂഫാൻ ഓണം’ ആയിരുന്നുവെന്ന് പറഞ്ഞു. മറ്റുള്ളവരെ ഓണം…

    Read More »
  • News

    മിച്ചി മർപ്പുവിന്റെ മരണം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും; ആഭ്യന്തര കമ്മീഷനെ നിയോഗിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ്

    ഇയർ ബാക്ക് ആയതിനെ തുടർന്ന് കോതമംഗലം മാർ അത്തനെഷ്യസ് കോളേജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. മൂവരും ഗവേർണിംഗ് ബോർഡ് അംഗങ്ങളാണ്. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കോളജ് സ്വന്തം നിലയിൽ നടത്തുന്ന അന്വേഷണമാണിത്. ആഭ്യന്തര കമ്മിഷനെ കോളജ് നിയോഗിച്ചു. വലിയ പ്രതിഷേധമായിരുന്നു വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കോളജിൽ അരങ്ങേറിയിരുന്നത്. 12 ആവശ്യങ്ങൾ കൂടി വിദ്യാർഥികൾ മാനേജ്മെന്റിന് മുന്നിൽ വെച്ചിരുന്നു. ഇതുകൂടി കോളജ് അംഗീകരിച്ചതോടെയാണ് ഇന്നലെ നടന്ന സമരം വിദ്യാർഥികൾ അവസാനിപ്പിച്ചത്. വിദ്യാർഥികൾക്ക് രേഖാമൂലം നൽകിയ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം…

    Read More »
  • News

    പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായ രാഹുല്‍ പാലാ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയോടെ വിജയം

    പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചയാളാണ് മായ രാഹുല്‍. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്. നന്മയുടെ വിജയമെന്നാണ് വിജയത്തിന് പിന്നാലെ മായ പ്രതികരിച്ചത്. മായ സത്യപ്രതിജ്ഞ ചെയ്ത്…

    Read More »
  • News

    വന്ദേമാതരം ആലപിച്ചില്ല; ബിജെപി പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി

    എറണാകുളം – ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും അത് പാലിക്കാൻ ഉദ്‌ഘാടന ചടങ്ങിൽ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് മനസിലായെന്നും സുരേഷ് ഗോപി പറഞ്ഞു. 16 കോച്ചുകളായി ഉയർത്തിയ എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സർവീസ് ഇന്നലെയാണ് സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതിന് പിന്നാലെയാണ് വന്ദേമാതരം ആലപിച്ചില്ല എന്നതിന്റെ പേരിൽ എറണാകുളം സൗത്ത്…

    Read More »
  • News

    50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചു ; കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്

    കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയേറ്റർ സമുച്ചയം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ്, ജയസൂര്യ, ഹൈബി ഈഡൻ എംപി തുടങ്ങി സിനിമ- രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. നാല് സ്ക്രീനുകളാണ് പുതിയ തിയേറ്റർ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ എന്ന പ്രത്യേകതയാണ് കാക്കനാട്ടെ തിയേറ്റർ വേറിട്ടുനിർത്തുന്നത്. മാജിക് ഫ്രെയിംസിന്റെ…

    Read More »
  • News

    വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍

    വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് നിയമം അനുസരിച്ച് അമുസ്‌ലിങ്ങളെ നിയമിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്. നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് നിയമത്തിന്റെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്‌ലിം അംഗങ്ങളെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ…

    Read More »
Back to top button