-
News
വി കെ പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളില്‍ നെയിംബോര്‍ഡ് സ്ഥാപിച്ച് ശ്രീലേഖ
ഓഫീസ് തര്‍ക്കത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസില്‍ വി കെ പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിലായി ബിജെപി കൗണ്‍സിലര്‍ ആർ ശ്രീലേഖ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. എംഎല്‍എ ഓഫീസില്‍ ശാസ്തമംഗലത്തെ ബിജെപി കൗണ്‍സിലര്‍ അതിക്രമിച്ചു കയറിയെന്ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയ അഭിഭാഷകനെയും ശ്രീലേഖ പരിഹസിച്ചു. ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുകയാണെന്നാണ് ശ്രീലേഖയുടെ പ്രതികരണം.’ന്യൂ ഇയര്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേട്ട വാര്‍ത്ത, തനിക്കെതിരെ ഏതോ കമ്യൂണിസ്റ്റ് വക്കീല്‍ എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. താന്‍ വട്ടിയൂര്‍കാവ് എംഎല്‍എയുടെ ഓഫിസില്‍…
Read More » -
News
ക്രിസ്മസ്- പുതുവത്സര; റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ; 82 കോടി രൂപ വിറ്റുവരവ്
ക്രിസ്മസ്- പുതുവത്സര വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുള്‍പ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവ്. ക്രിസ്മസ് ദിനം അവധിയായിരുന്നു. പെട്രോള്‍ പമ്പുകളിലെയും റീട്ടെയില്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്‍പ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിറ്റുവരവാണിത്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്ക്, എറണാകുളം മറൈന്‍ഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലായിരുന്നു പ്രത്യേക ഫെയറുകള്‍. ബ്രാന്‍ഡഡ്…
Read More » -
News
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ; കോർ കമ്മറ്റി യോഗം ഇന്ന് ചേരും
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മറ്റി യോഗത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർകാവിൽ ആർ. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ മാസം പകുതിയോടെ മണ്ഡലങ്ങളിൽ പ്രചരണം തുടങ്ങാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇയാള്‍ മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 64 അധികാരത്തിന്റെ…
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പ്: രാഹുലിന് സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പിജെ കുര്യന്‍റെ പ്രസ്താവന. രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ഭാഷയും സൗന്ദര്യവും മതിയെന്ന് കരുതുന്ന സ്ഥാനമോഹികളെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് അഗ്നിശുദ്ധി…
Read More » -
News
‘മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല, മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമം’: വെള്ളാപ്പള്ളി നടേശൻ
മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമിക്കുന്നുവെന്ന് എസ് എൻ ഡി പി യോഗ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയവാദിയാക്കുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പുൽപ്പള്ളിയിൽ 25 ഏക്കർ സ്ഥലമുണ്ട്. ഓരോ വർഷവും അപേക്ഷ നൽകും. എന്നാല്‍ സ്കൂള്‍ തുടങ്ങാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സൗഹൃദത്തോടെയാണ് ഇടപെടുന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളിൽ നിന്നുണ്ടായ ദുരനുഭവം പറയാനാണ് താൻ മാധ്യമങ്ങളെ വിളിച്ചത്.റിപ്പോർട്ടർ ടി വി തൻ്റെ സംസാരം തടസപ്പെടുത്തി. പ്രായമുള്ള ആളോട് കാണിക്കേണ്ട മര്യാദ കാണിക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സംസാരിക്കാൻ അനുവദിക്കാത്തപ്പോൾ…
Read More » -
News
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്, വാഹനം വേഗത കുറച്ച് ഓടിക്കാൻ നിര്‍ദ്ദേശം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ്, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. ദില്ലിയിൽ പുക മഞ്ഞിനു പുറമെ വായുമലിനീകരണവും രൂക്ഷമാണ്. 400ന് മുകളിലാണ് പല സ്ഥലത്തും വായുമലിനീകരണ തോത്. മൂടൽ മഞ്ഞിൻ്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. പലയിടത്തും കാഴ്ച പരിമിതി 10 മീറ്ററിൽ താഴെയാണ്. പുകമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഇന്നും വ്യോമ റെയിൽ ഗതാഗതം തടപ്പെടും. അതേസമയം ട്രെയിനുകളും വിമാനങ്ങളും വൈകുന്നത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അതോറിറ്റി…
Read More » -
News
വടക്കാഞ്ചേരിയിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്
തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറുമാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്. “ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ…
Read More » -
News
‘ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ മന്നത്ത് പത്മനാഭൻ സംഘടിത പ്രതിരോധം ഉയർത്തി’; മുഖ്യമന്ത്രി
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 149-ാമത് മന്നം ജയന്തി ആചരിക്കുന്ന ഇന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അന്ന് നിലവിലുണ്ടായിരുന്ന ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ സംഘടിത പ്രതിരോധം ഉയർത്തുന്നതിൽ മന്നം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹം വിജയമാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രപരമാണ്. സത്യഗ്രഹത്തിന് ബഹുജനപിന്തുണ ഉറപ്പുവരുത്താനായി 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥയാരംഭിച്ചു. ഇതിന്റെ തുടർച്ചയായി 1924 നവംബർ…
Read More » -
News
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളുടെ (30) മരണത്തിലാണ് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് വടക്കൻ പറവൂർ പോലീസ് കേസെടുത്തു. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സകളും നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഇന്നലെ വൈകീട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില്‍…
Read More »