• News

    ‘ഇനിയും അധികാരക്കൊതി മാറിയില്ലേ?’; മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍

    നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍. മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകളുണ്ട്. ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍. കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നീക്കം…

    Read More »
  • News

    സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി

    സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു. ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള തുക ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 35നും 60നും ഇടയില്‍ പ്രായമുള്ള…

    Read More »
  • News

    തൊണ്ടിമുതൽ തിരിമറിക്കേസ്: മുൻ മന്ത്രി ആന്റണി രാജുവും കൂട്ടുപ്രതി കെ.എസ് ജോസും അപ്പീൽ നൽകും

    തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു അപ്പീലിന്.ഒന്നാംപ്രതി കെഎസ് ജോസും മേൽക്കോടതിയെ സമീപിക്കും. അനുകൂല വിധി നേടിയില്ലെങ്കിൽ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. വിധിപ്പകർപ്പ് വന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് ഉടൻ പുറത്തിറക്കും. ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ്…

    Read More »
  • News

    തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

    തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ…

    Read More »
  • News

    വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം; ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി

    വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം.തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താൻ പറഞ്ഞത്.അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു തൃശൂരിൽ സെൻട്രൽ ഫോറൻസികിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസിലായില്ല.അത് തിരുവനന്തപുരത്തേക്ക് പോകും.പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കും.തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം.വെള്ളാപ്പള്ളി വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചില്ല.

    Read More »
  • Business

    സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് ; പവന് 280 രൂപ കുറഞ്ഞു

    സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 99,600ൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. ഇന്നലെ പവന് 840 രൂപയാണ് ഒറ്റയടിയ്ക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 99,880 രൂപയായിരുന്നു. ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി…

    Read More »
  • News

    കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി; പുതിയ സമയക്രമം അറിയാം

    കേരളത്തിലേക്കുള്ള വിവിധ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി. നേരത്തെ ഡിസംബർ വരെ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് നീട്ടിയിരിക്കുന്നത്. നീട്ടിയ പ്രധാന സർവീസുകൾ താഴെ പറയുന്നവയാണ്: ഹുബ്ബള്ളി – കൊല്ലം – ഹുബ്ബള്ളി സ്പെഷൽ (07313/14): ഈ ട്രെയിൻ ജനുവരി 26 വരെ സർവീസ് നടത്തും.എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു (06523/24): ഈ സർവീസ് ജനുവരി 27 വരെ നീട്ടി.എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു (06547/48): ഈ ട്രെയിൻ ജനുവരി…

    Read More »
  • News

    ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന; അന്വേഷണം കർണാടകയിലേക്ക്

    കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ് സംസ്ഥാനം വിട്ടതായി സൂചന. ഇതോടെ അന്വേഷണം കർണാടകയിലേക്ക് നീളും. കുതിരവട്ടത്ത് നിന്ന് ചുമര് തുരന്ന് ആണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെട്ടിട്ട് ഇത് അഞ്ചാംദിവസമാണ്. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപെടുന്നത്. 2022ല്‍ ആദ്യം രക്ഷപെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് വിനീഷിനെ പിടികൂടിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും കര്‍ണാടക കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിനീഷിന് രക്ഷപ്പെടാന്‍ മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ല. തനിച്ചാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന് ചുറ്റുമതില്‍ ചാടികടന്ന് പുറത്തെത്തിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്…

    Read More »
  • News

    എസ്‌ഐആർ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

    എസ്‌ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ് ഇന്ന് ചേരുക. രാവിലെ 11ന് തിരുവനന്തപുരത്താണ് യോഗം. ഹിയറിങ്ങിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതായി കഴിഞ്ഞ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിന്റെ പുരോഗതി ഇന്നത്തെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. ഹിയറിങ് നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ രാഷ്ട്രീയപാര്‍ട്ടികളും ഉന്നയിക്കും. അതേസമയം, കരട് പട്ടികള്‍ക്കുമേല്‍ തിരുത്തലുകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതുവരെ 96,785 പുതിയ വോട്ടര്‍മാരായുള്ള…

    Read More »
  • News

    സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി

    കേരളത്തിലെ സർക്കാർ / എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും, അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്. പുതിയ ഉത്തരവോടെ ഇപ്പോഴുള്ള പല സുപ്രധാന ഇളവുകളും റദ്ദാകും. മുമ്പ് സെറ്റ്, നെറ്റ്, പിഎച്ച്ഡി, എംഎഡ് യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് കെ-ടെറ്റ് നിർബന്ധമായിരുന്നില്ല. എന്നാൽ പുതിയ ഉത്തരവോടെ ഈ യോഗ്യതകളുള്ളവരും അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് പരീക്ഷ പാസാകേണ്ടി വരും. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനും, ഹയർ…

    Read More »
Back to top button