-
News
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്
ഗുരുവായൂർ മമ്മിയൂർ സെൻ്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
News
ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്ക ഭാഗത്തു എത്തുന്നതിനു അനുസരിച്ചു വരുംദിവസങ്ങളില്‍…
Read More » -
News
കോര്‍പറേഷന്‍ സ്ഥിരംസമിതി തെരഞ്ഞെടുപ്പ് ഇന്നും നാളെയും
തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച തുടക്കമായി. കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് ( ചൊവ്വാഴ്ച) തെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ കോര്‍പറേഷനില്‍ ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസം, കലാകായികം, നഗരാസൂത്രണം, നികുതി- അപ്പീല്‍ എന്നിങ്ങനെ എട്ടു സ്ഥിരം സമിതികളാണുള്ളത്. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തില്‍ നാലും ജില്ലാ പഞ്ചായത്തില്‍ അഞ്ചും മുനിസിപ്പാലിറ്റിയില്‍ ആറും സ്ഥിരംസമിതികളാണ് രൂപീകരിക്കേണ്ടത്. ബുധനാഴ്ചയ്ക്ക് മുന്‍പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കണം. സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം…
Read More » -
News
തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആറിലെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും കോടതിയുടെ പരിഗണനയിൽ ഉണ്ട്. കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » -
News
തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ല പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ്ങ് കമിറ്റികളുമാണ് രൂപവത്കരിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും…
Read More » -
News
തൊണ്ടിമുതൽ തിരിമറി; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ
തൊണ്ടിമുതൽ തിരിമറിയിൽ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ.വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആൻ്റണി രാജുവിന് നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്‌തേക്കും. വിധി…
Read More » -
News
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം…
Read More » -
News
ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി: ഗുരുവായൂരില്‍ ഇന്ന് ദര്‍ശന നിയന്ത്രണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാല്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30 ന് ക്ഷേത്ര നട അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. താലപ്പൊലി സംഘം വക താലപ്പൊലിയാണ് തിങ്കളാഴ്ച നടക്കുക. ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്. ഇന്ന് പകല്‍ 11.30ന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂണ്‍, തുലാഭാരം ,മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് 4.30 ന് ദര്‍ശന സൗകര്യം തുടരുമെന്ന് ഗുരുവായൂര്‍…
Read More » -
News
കീം പ്രവേശന പരീക്ഷ : ഇന്നു മുതൽ അപേക്ഷിക്കാം
സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് ഇന്നു മുതൽ അപേക്ഷിക്കാം. ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.
Read More » -
News
ഹരിപ്പാട് ഡയാലിസിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്
ഡയാലിസിസിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ, ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവിന് കേസെടുത്ത് പോലീസ്. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനെത്തുടർന്നു മരിച്ച രണ്ടുപേരുടെയും കേസ് ഷീറ്റുകൾ ആരോഗ്യ വകുപ്പ് പരിശോധിക്കും.ഇരുവരുടെയും പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ കേസ് ഷീറ്റ് വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചെങ്കിലേ മരണകാരണം ഉൾപ്പെടെ കണ്ടെത്താനാകൂ.സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണു നൽകിയതെന്നു ഡിഎംഒ…
Read More »