-
കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
തൃശൂര്‍ കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍.ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ക്കും തൃശൂര്‍ ആര്‍ടിഒയ്ക്കും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. ചരക്കുലോറികളുടെ അനധികൃത പാര്‍ക്കിങ്ങും എന്‍എച്ച്എഐ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും പ്രത്യേകം അന്വേഷിക്കും. കയ്പമംഗലം അപകടത്തില്‍ അഞ്ചുദിവസത്തിനകം പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി എച്ച് നാഗരാജു ട്വന്റിഫോറിനോട് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ദേശീയപാതയില്‍ സുരക്ഷാ പരിശോധന ശക്തമാക്കും. അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന്…
Read More » -
News
മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീ; നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും; കെ രാജൻ
മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീയെന്ന് മുൻ മന്ത്രി കെ രാജൻ. കേരളത്തിൻറെ പൊതുവികാരം മറികടന്ന് പിഎം ശ്രീ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നത്. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരും. ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും യുഡിഎഫിനും ആയിരിക്കും. മതനിരപേക്ഷ കേരളത്തിൻറെ ക്ഷമ പരിശോധിക്കരുത്. വാശിയോടെ ഇത് നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ പിന്നിലുള്ള സമ്മർദ്ദം എന്താണ് എന്ന് അറിയണം. രാഷ്ട്രീയ സമ്മർദ്ദം ആണോ എന്നൊരു സർക്കാറിനോടുള്ള വിധേയത്വം ആണോ. മുഖ്യമന്ത്രി കേരളത്തിനോട്…
Read More » -
News
‘മര്യാദയ്ക്ക് സംസാരിക്കണം’, ‘കുരുടന്‍ ആനയെ തൊട്ടതുപോലെ’; മുഖ്യമന്ത്രിയ്‌ക്കെതിരെ സമസ്ത മുഖപത്രം
മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസംഗത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സുപ്രഭാതം രംഗത്തു വന്നിരിക്കുന്നത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള ‘സുപ്രഭാതം’ മുഖപ്രസംഗത്തിലാണ് വി ഡീ സതീശനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ലേഖനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പുകഴ്ത്തുന്നുമുണ്ട്. പെണ്ണുങ്ങള്‍, പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തില്‍ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്. ഇതിനെതിരായ വിമര്‍ശനം എന്താണ് ഇസ്ലാമിലെ സ്ത്രീ സങ്കല്‍പ്പമെന്ന് മനസ്സിലാക്കാത്തതിന്റെ…
Read More » -
Kerala
മാളുകളിലെ തിയ്യറ്ററുകളിൽ പൊതു വിപണിയെക്കാൾ 5 ഇരട്ടി വില; സംസ്ഥാന വ്യാപകമായി പരിശോധന തുടരാൻ ലീഗൽ മെട്രോളജി വകുപ്പ്
കേരളത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയിൽ പരിശോധനകൾ തുടരാൻ ലീഗൽ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടത്തും. ഇന്നലെ നടത്തിയ പരിശോധനയിൽ പൊതു വിപണിയെക്കാൾ 5 ഇരട്ടി വിലയിലാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അൺപാക്ട് ഫുഡ് ഗണത്തിൽ വരുന്നവയിൽ ഇടപെടാൻ ലീഗൽ മെട്രോളജി വകുപ്പിന് കഴിയില്ല. കൃത്യമായി വിലവിവരം പ്രദർശിപ്പിക്കാത്ത മൾട്ടിപ്ലക്സുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വില സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. നിയമനിർമ്മാണം ഉണ്ടായാൽ മാത്രമേ മൾട്ടിപ്ലക്സുകളിലെ വില നിയന്ത്രിക്കാൻ കഴിയൂ.…
Read More » -
Kerala
നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം; കെഎസ്‌യു ജില്ലാ പ്രസിഡന്റടക്കം 20 പേർക്കെതിരെ കേസ്
കണ്ണൂർ കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെ ഉൾപ്പെടെ 20 പേരെയാണ് കേസിൽ പ്രതിചേർത്തത്. ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. സംഭവത്തിൽ ഇരു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
Read More » -
National
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ദില്ലിയിൽ യെല്ലോ അലർട്ട്
ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു. ദില്ലിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Read More » -
News
അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു
സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. വിവിധ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് മാറ്റം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മുതിര്‍ന്ന നേതാവും ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ മാറ്റി. പകരം സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നല്‍കി. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചുമതലയിലെ മാറ്റം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത പരിഹരിച്ച്, വീണ്ടും പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മാറ്റിയ…
Read More » -
News
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍; കെപിസിസി അധ്യക്ഷ നിയമനം ചര്‍ച്ചയായേക്കും
കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കെപിസിസിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ് രാഹുല്‍ഗാന്ധി – വി ഡി സതീശന്‍ ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിളിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തും. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ്, ഇന്ത്യയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ തുടങ്ങിയവരെ രാഹുല്‍ഗാന്ധി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഈ യോഗത്തില്‍…
Read More » -
News
രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി: അച്ചടക്ക നടപടിക്ക് കെപിസിസി? മൂന്നംഗ അന്വേഷണ സമിതി ഇന്ന് ഇരുകൂട്ടരുടേയും മൊഴിയെടുക്കും
ചിറയിന്‍കീഴില്‍ രമ്യഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കെപിസിസി അന്വേഷണം ഇന്ന് ആരംഭിക്കും. മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുന്നത്. ഇരു വിഭാഗങ്ങളോടും ഇന്ന് അന്വേഷണ സമ്മിതിക്ക് മുന്നില്‍ ഹാജരാകാനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. ( kpcc probe in remya haridas issue in chirayinkeezhu) മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരാണ്…
Read More » -
Kerala
‘ആര് എതിർത്താലും മതനിയമങ്ങൾ പറയും’; നിലപാടിൽ ഉറച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴും നിലപാടില്‍ ഉറച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആര് എതിര്‍ത്താലും മതനിയമങ്ങള്‍ പറയുമെന്ന് കാന്തപുരം പറഞ്ഞു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന്‍ കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കാന്തപുരം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരം നിലപാട് വ്യക്തമാക്കിയത്. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍…
Read More »