-
News
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ…
Read More » -
News
ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി
ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു, നിലവിൽ ഉള്ള ലോഹത്തിന്‍റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും…
Read More » -
News
തൃശൂർ പറപ്പൂരിലെ വീട്ടിൽ വൻകവർച്ച; അലമാരകൾ കുത്തിപ്പൊളിച്ച് 50 പവൻ കവർന്നു
തൃശൂർ പറപ്പൂരിലെ വീട്ടിൽ വൻകവർച്ച. നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നതായാണ് വിവരം. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം. വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബെഡ്റൂമിലെ അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണം കവർന്നത്. വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന സ്വർണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വർണവും മോഷണം പോയതായാണ് വിവരം.മറ്റൊരു കിടപ്പുമുറിയിലെ അലമാരയിൽ നാലു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല.…
Read More » -
News
MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി
എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ പ്രവേശന തീയതി നീട്ടുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്മിഷന്‍ എടുക്കേണ്ട ആറു ദിവസത്തിൽ ബാങ്ക് പ്രവര്‍ത്തി…
Read More » -
News
മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും…
Read More » -
News
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം
ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. 2025 ജനുവരിയില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ, സെന്‍ട്രല്‍ ബോര്‍ഡിലെ പാര്‍ട്ട് ടൈം, നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ നാല് വര്‍ഷത്തേക്കാണ് നിയമനമെന്ന് ആര്‍ബിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോമനാഥ്, ഇസ്രോയില്‍ നിന്ന് വിരമിച്ച ശേഷം ബെംഗളൂരുവിനടുത്തുള്ള ചാണക്യ സര്‍വകലാശാലയുടെ ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതോടൊപ്പം, വ്യവസായി ആനന്ദ്…
Read More » -
News
‘കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരിഗണനയിലില്ല’; മുഖ്യമന്ത്രി
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യും.
Read More » -
News
വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി
സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മാസപ്പടിക്കേസിൽ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളിൽ നിന്നാണ് ഇഡിക്ക് പണമിടപാടിൻ്റെ നിർണായക വിവരങ്ങൾ ലഭിച്ചത്. 20 കോടി…
Read More » -
News
തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി
ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതർ വ്യക്തമാക്കി. തുര്‍ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ കാമറൂണ്‍ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. പന്‍ഡ്‌ലാന്‍ഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് കപ്പല്‍ റാഞ്ചിയത്. കഴിഞ്ഞ ഏപ്രില്‍ 26-ന് ‘എം.വി സ്വാര്‍ഡ്’ എന്ന കപ്പല്‍ റാഞ്ചിയ സംഘത്തില്‍പ്പെട്ട കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബന്ദികളാക്കപ്പെട്ടവരില്‍ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയന്‍…
Read More » -
News
മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി
മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക്…
Read More »