-
News
എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. നാളെ മലമ്പുഴയിലെത്തുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി എ സുരേഷ് പറഞ്ഞു. മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നതിന് പകരം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് എ സുരേഷ് സന്നദ്ധത അറിയിച്ചത്. പതിനഞ്ച്…
Read More » -
News
കണക്കിൽ വീണ്ടും അവ്യക്തത; ആഗോള അയ്യപ്പ സംഗമത്തിൽ ഊരാളുങ്കൽ സമർപ്പിച്ച ജി എസ് ടി ഇൻവോയിസ് പുറത്ത്
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കിൽ വീണ്ടും അവ്യക്തത. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ജിഎസ്ടി ഇൻവോയ്സിൽ നൽകിയ കണക്കും ഓഡിറ്റ് റിപ്പോർട്ടിൽ നൽകിയ കണക്കും ദേവസ്വം കമ്മീഷണറുടെ കണക്കും തമ്മിലാണ് പൊരുത്തക്കേടുള്ളത്. ഊരാളുങ്കലിന്റെ ജിഎസ്ടി ഇൻവോയ്സിൽ ആകെ ചെലവ് 7.11 കോടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 6.32 കോടിരൂപയാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണക്ക്. 4.5 കോടി രൂപയെന്നാണ് ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റി സമർപ്പിച്ച ജി എസ് ടി ഇൻവോയിസ് പുറത്ത്. കഴിഞ്ഞ സെപ്റ്റംബർ സമർപ്പിച്ച ജി എസ് ടി ഇൻവോയിസിലാണ്…
Read More » -
News
എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍; സീറ്റ് വിഭജനത്തില്‍ ധാരണയാകും
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സാബു എം ജേക്കബ് അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. വെള്ളിയാഴ്ചയോടെ സഖ്യകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം. ബിഡിജെഎസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎയില്‍ പുതുതായി എത്തിയ ട്വന്റി20ക്ക് കുന്നത്ത്‌നാട് മണ്ഡലം ഉള്‍പ്പടെ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. നാല്…
Read More » -
News
അഭിമന്യു വധക്കേസ്; പ്രതികളുടെ വിടുതൽ ഹർജി ഇന്ന് എറണാകുളം ജില്ലാ കോടതിയിൽ
അഭിമന്യു വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി ഇന്ന് എറണാകുളം ജില്ലാ കോടതി പരിഗണിക്കും. കേസിൽ കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 30 പ്രതികളാണുള്ളത്. 8 വർഷമായിട്ടും കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അടുത്ത മാസം വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷൻ പറയുന്നത്. 16 പേർക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 16 പ്രതികളുടെ വിചാരണയാണ് ആദ്യം നടക്കുക. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.…
Read More » -
News
മാളിൽ മർദ്ദനമേറ്റ സംഭവം ; യുവതിക്കെതിരായ കേസ് റദ്ദാക്കി, ആസൂത്രണമില്ലെന്ന് പൊലീസ്
മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട സിപിഒ മിഥുന്‍ റോയിക്കൊപ്പമുണ്ടായിരുന്നു യുവതിക്കെതിരായ കേസ് റദ്ദാക്കി. തടഞ്ഞുനിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മിഥുന്‍ റോയിക്കെതിരായ കേസ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂര്‍ പൊലീസ് നടപടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്…
Read More » -
News
ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും
കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും. ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍…
Read More » -
News
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണിക്കും
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതിയിൽ വീണ്ടും എത്തുന്നത്. ചീഫ് ജസ്റ്റിസ് കോടതിയിൽ 44 -ാമത്തെ ഇനമായാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ ആണ് ശബരിമല…
Read More » -
News
താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; മോദി ഉൾപ്പെടെ 13 രാജ്യ തലവന്മാർക്ക് ക്ഷണം
ബംഗ്ലാദേശിൽ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചിട്ടുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരത്തിനു പകരം ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിലെ സതേണ്‍ പ്ലാസയില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങളാകും സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് പ്രധാനമന്ത്രിയും മറ്റു മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എഎംഎം നസിറുദ്ദീന്‍ സത്യപ്രതിജ്ഞയ്ക്ക് മേല്‍നോട്ടം വഹിക്കും. ഫെബ്രുവരി 17…
Read More » -
News
കടുത്ത സാമ്പത്തിക ബാധ്യത: കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ ഇടവരമ്പ് സ്വദേശിയായ കര്‍ഷകന്‍ ജീവനൊടുക്കി. ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയില്‍ ആയിരുന്നു. നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്. വിവിധയിനം പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നത്. എന്നാല്‍…
Read More » -
News
‘വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം’: ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ
ശബരിമല യുവതി പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു. കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോൾ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തിൽ കൈകാര്യം…
Read More »