-
News
ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍ ; താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ ഇന്ന്
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാര്‍ക്കും യൂനുസ് നന്ദി…
Read More » -
News
കോഴിക്കോട് സിപിഎം പ്രവർത്തകനു വെട്ടേറ്റു; ആക്രമിച്ചത് 3 അംഗ സംഘം
കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിൽ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ ദിനേശനെ ആദ്യം ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.30 ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. കുറ്റ്യാടിയിലെ കട അടച്ച് ബൈക്കിൽ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.…
Read More » -
News
ആഗോള അയ്യപ്പസംഗമം ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട അപൂർണ്ണമായ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ എത്തിയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. റിപ്പോർട്ട് സമർപ്പിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പ്രചരണങ്ങൾ നടന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം ബോർഡ് ഔദ്യോഗികമായി വാർത്താക്കുറുപ്പ് ഇറക്കി കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തിൽ വിഷയം വിശദമായി പരിശോധിക്കുമെന്നും, തുടർനടപടികളിലേക്ക് കടക്കുമെന്നുമാണ് സൂചന. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വസ്തുതകൾ വളച്ചൊടിച്ച് നിരവധി വ്യാജ…
Read More » -
News
തൊണ്ടിമുതൽ അട്ടിമറി കേസ് ; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്
തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്നു വർഷത്തെ തടവും പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള അപ്പീലിലാണ് ഇന്ന് നിർണ്ണായക വിധി വരുന്നത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവിൽ അദ്ദേഹം…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. ഹൈക്കോടതി രാഹുലിന് ഈ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹാജരായത്. ചോദ്യം ചെയ്യലിനും വൈദ്യ…
Read More » -
News
ശബരിമല സ്വർണക്കൊള്ള കേസ് : ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഇഡിയുടെ കൊച്ചി ഓഫീസിലായിരിക്കും ഹാജരാവുക.ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജയറാമിനെയും ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമായിരുന്നു ജയറാം എസ്ഐടിക്ക് നൽകിയ മൊഴി. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം…
Read More » -
News
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി
ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ…
Read More » -
News
തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ
അഴിമതി ആരോപണങ്ങളിൽ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെയാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദ് ചെയ്യണമെന്നും വിവാദമായ ഈ തീരുമാനമെടുത്ത രാജു എബ്രഹാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി ഇടപെടണമെന്നും സേവ് സിപിഎമ്മിന്റെ പേരിൽ പതിച്ച പോസ്റ്ററിൽ ഉണ്ട്. ദേവസ്വം ബോർഡ് നിയമന നടപടിയിൽ ഉൾപ്പെടെ നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിൽ…
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം, മുന്നണി വിപുലീകരണം എന്നിവ ഇന്ന് ചര്‍ച്ചയാകും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് നടക്കും. കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കണ്‍വീനര്‍ ഷാഫി പറമ്പില്‍ എംപി തുടങ്ങിയ…
Read More » -
News
തൊണ്ടിമുതൽ തിരിമറി കേസ്; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍…
Read More »