• News

    ‘അഭിലാഷം’ സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ

    സിനിമയുടെ നിർമ്മാതാവിനെ വഞ്ചിച്ച് ഹാർഡ് ഡിസ്കുകൾ കടത്തിയെന്ന പരാതിയിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ നിർമ്മാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസാണ് നടപടിയെടുത്തത്. സംവിധായകന് പുറമെ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ, എഡിറ്റർ, ക്യാമറമാൻ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ഇത്തരമൊരു വഞ്ചനയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം…

    Read More »
  • News

    പേരിടും മുൻപേ വിവാദം : സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു

    പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട്‌ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയിത്തന്നെ തുടരുകയാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി പ്രഖ്യാപിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന്…

    Read More »
  • News

    പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; അന്വേഷണസംഘം ഇന്ന് ആശുപത്രിയില്‍, ഡോക്ടര്‍ നിര്‍ബന്ധിത അവധിയിൽ

    തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ബിന്ദുവിന് നിര്‍ബന്ധിത അവധി. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും. അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു, ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് വകുപ്പിന് കൈമാറിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു. സംഭവത്തില്‍ ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തയിരുന്നു. താന്‍…

    Read More »
  • News

    സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

    സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.

    Read More »
  • News

    വിഴിഞ്ഞത്തെ ഹോട്ടലിലെ ഭക്ഷണ സാമ്പിൾ ഫലം ഇന്ന്; രണ്ടുപേർ കൂടി ചികിത്സ തേടി

    തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ…

    Read More »
  • News

    തന്ത്രി കണ്ഠരര് രാജീവർക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

    ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് രാജീവര് പ്രതിയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കണ്ഠര് രാജീവര്…

    Read More »
  • News

    കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട്‌ നൽകും

    കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏകദേശം ആറ് മണിക്കൂർ എടുത്തിട്ടാണ് കെട്ടിടത്തിനകത്ത് പടർന്ന തീ പൂർണമായും അണയ്ക്കാനായത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു. 20 ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള ഫയർ എഞ്ചിനും എത്തിച്ചാണ് തീ പൂർണ്ണമായി അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന്…

    Read More »
  • News

    ഭക്ഷ്യവിഷബാധയെന്ന് സംശയം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു

    നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം കഴിച്ച ആറുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടല്‍ പൂട്ടി മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്ന സ്ത്രീയും ഹോട്ടലില്‍ നിന്ന് മീന്‍ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാത്രിയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശാസ്ത്രീയ പരിശോധന…

    Read More »
  • News

    നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട് ഐക്യദാർഢ്യ കൂട്ടായ്മകൾ

    നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒൻപത് വർഷം തികയുന്ന പശ്ചാത്തലത്തിൽ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വുമൺ ഇൻ സിനിമ കളക്ടീവ് (WCC) വീണ്ടും ‘അവൾക്കൊപ്പം’ കാമ്പയിനുമായി രംഗത്ത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിക്കും. 2017 ഫെബ്രുവരി 17-ന് കേരളത്തെ നടുക്കിയ സംഭവത്തിന് ഒൻപത് വർഷം പിന്നിടുമ്പോഴും ‘നീതി എത്രത്തോളം?’ എന്ന ചോദ്യം ഉയർത്തിയാണ് ഡബ്ല്യു.സി.സി കാമ്പയിൻ സജീവമാക്കുന്നത്. അനീതിക്കെതിരെ സധൈര്യം പോരാടുന്ന നടിയുടെ പോരാട്ടത്തിന് കരുത്തുപകരുകയാണ് ലക്ഷ്യം.ഇരുട്ടിന്റെ മറ…

    Read More »
  • News

    വയനാട് മെഡിക്കൽ കോളജ് വികസനം ; ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്

    വയനാട് മെഡിക്കൽ കോളജ് വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയിൽ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവത്കരണത്തിനു സുൽത്താൻ ബത്തേരി താലൂക്കിൽ വനം വകുപ്പിനു ഭൂമി വിട്ടുനൽകും. മാനന്തവാടിയിലെ ജില്ലാ ആശുപത്രി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മെഡിക്കൽ കോളജായി ഉയർത്തുകയായിരുന്നു. ഇവിടെ അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെ നിർമിക്കാനുള്ള സൗകര്യക്കുറവുണ്ടായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. അക്വേഷ്യയടക്കമുള്ള പാഴ്മരങ്ങളാണ് ഇവിടെ വളരുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. അതിനാൽ…

    Read More »
Back to top button