• Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. സുരക്ഷിത…

    Read More »
  • News

    സിപിഐയിൽ പൊട്ടിത്തെറി; സ്ഥാനാർഥി നിർണയത്തിനെതിരെ സി സി മുകുന്ദൻ എംഎൽഎ

    നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ സിപിഐയിൽ പൊട്ടിത്തെറി. തൃശൂരിലെ സ്ഥാനാർഥി നിർണയത്തിന് എതിരെ നാട്ടിക എംഎൽഎ സിസി മുകുന്ദൻ രംഗത്തെത്തി. സിപിഐ നേതൃത്വത്തിന് എതിരെ പേയ്‌മെന്റ് സീറ്റ് ആക്ഷേപം ഉൾപ്പെടെ ഉന്നയിച്ചാണ് സിറ്റിങ് എംഎൽഎ കൂടിയായ സിസി മുകുന്ദൻ രംഗത്തെത്തിയിരിക്കുന്നത്. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സി സി മുകുന്ദൻ തുറന്നടിച്ചത്. പാർട്ടിക്ക് പണം നേടിക്കൊടുക്കാൻ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് ഗീത ഗോപിക്ക് സ്ഥാനാർഥിത്വം ലഭിച്ചത് എന്നാണ് സിസി മുകുന്ദന്റെ ആരോപണം. സീറ്റ് തന്നില്ലെങ്കിലും മത്സര രംഗത്തുണ്ടാകുമെന്നും സിസി മുകുന്ദൻ…

    Read More »
  • News

    മിനിമം വേതനം : സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി

    40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക…

    Read More »
  • News

    ഇറാനിൽ രഹസ്യനീക്കം; പുതിയ പരമോന്നത നേതാവായി മുജ്‌തബ ഖമനെയിയെ തിരഞ്ഞെടുത്തു

    കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്‌തബ അലി ഖമനെയിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്‌തബ ഖമനെയി. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് ഇദ്ദേഹം. അയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന മുജ്‌തബ, ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഇറാൻ വിപ്ലവ ഗാർഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിനിടെ ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിൽ…

    Read More »
  • Kerala

    നിയമസഭാ തിരഞ്ഞെടുപ്പ് ; സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

    നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടൈസണ് ഇളവ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി ടി ജിസ്‌മോനാണ് മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന് സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരില്‍ വിആര്‍ സുനില്‍ കുമാര്‍ മത്സരിക്കും. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച പിന്നീട നടക്കുമെന്നാണ് വിവരം. ആലങ്കോട് ലീലാകൃഷ്ണന്റെ പേരും…

    Read More »
  • News

    വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

    വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വന്ദേഭാരത് എക്‌സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാര്‍ട്ടുമെന്‍റിന്റെ…

    Read More »
  • News

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, കടയുടമകൾ കസ്റ്റഡിയിൽ

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാ​ഗ്ദാനം…

    Read More »
  • News

    ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

    സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വയറുവേദനയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ 12 ന് വീട്ടിലേക്കു മടങ്ങി. പിന്നീടു…

    Read More »
  • News

    ‘രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ മദ്യശാലകളുടെ പ്രളയം’; പള്ളികളില്‍ കെസിബിസി സര്‍ക്കുലര്‍

    സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സര്‍ക്കുലര്‍ കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കള്‍ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാന്‍ അധികാരപ്പെട്ടവര്‍ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം…

    Read More »
  • News

    സിപിഐ സ്ഥാനാർത്ഥി ചർച്ചകൾ ഇന്ന് പൂർത്തിയാകും, പ്രഖ്യാപനം ഉടൻ

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന നിർണ്ണായക യോഗങ്ങൾ ഇന്ന് നടക്കും.സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം. സ്ഥാനാർത്ഥികളെ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.

    Read More »
Back to top button