• Business

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,09,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 1560 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം രണ്ടുതവണയായി 1280 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ ബാരലിന് 1.21 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 105.4 ഡോളറാണ് ഒരു ബാരല്‍ എണ്ണയുടെ നിലവിലെ വില.…

    Read More »
  • News

    പിണറായിക്കും റിയാസിനുമെതിരായ വിജിലിൻസ് കേസ്; അന്വേഷണത്തിന് രണ്ട് സംഘങ്ങൾ

    മുൻ മുഖ്യമന്ത്രി പിണറായി വിജയനും എംഎൽഎ മുഹമ്മദ് റിയാസിനും എതിരായ വിജിലിൻസ് കേസ് അന്വേഷിക്കാൻ രണ്ട് സംഘങ്ങൾ. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും പ്രത്യേകം അന്വേഷിക്കും. ഇ ഡിയോട് വിവരങ്ങൾ ആവശ്യപ്പെട്ട് സംഘം കത്ത് നൽകും. റിയാസിന്റെ സുഹൃത്തുക്കളേയും സിഎംആർഎല്ലിലെ മുൻ ജീവനക്കാരേയും ഉടൻ ചോദ്യം ചെയ്യും. അതേസമയം, സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ മുഹമ്മദ് റിയാസും വീണയും നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പിഴവുകള്‍ പരിഹരിക്കപ്പെട്ടാല്‍ പിണറായി വിജയന്‍ നല്‍കിയ അപ്പീലും ഇന്നുതന്നെ പരിഗണിക്കും. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന…

    Read More »
  • News

    രാഹുലിന്‍റെ ബാറ്റ്മാൻ മാസ്ക് വൈറൽ; ‘ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും’ ആവശ്യമില്ലെന്ന് ബിജെപി

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബാറ്റ്മാൻ മാസ്ക് ധരിച്ച് പ്രതിഷേധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തിയ മാർച്ചിലാണ് കൗതുകകരമായ ഈ സംഭവമുണ്ടായത്. മാർച്ചിനിടയിൽ ചില യുവാക്കൾ ബാറ്റ്മാൻ മാസ്ക് ധരിച്ച് എത്തിയത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ജെൻ-സി വിഭാഗവുമായി സംവദിക്കുന്നതിന്‍റെ ഭാഗമായി രാഹുൽ ഗാന്ധി ആ മാസ്ക് വാങ്ങി ധരിക്കുകയും,…

    Read More »
  • News

    നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെ ജയിലിലേക്ക് മാറ്റിയില്ല, ‘ബോസ്റ്റൽ സ്‌കൂളിലേക്ക്’ മാറ്റിയതിൽ ദുരൂഹത

    നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക് മാറ്റുന്നതിനുപകരം കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത. ജയിൽച്ചട്ടം 324 പ്രകാരമാണ് ഇത്തരമൊരു കരുതൽ എന്നാണ് പോലീസിന്റെ വിശദീകരണം. ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16-നും 21-നും ഇടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്നാണ് 1961-ലെ കേരള ബോസ്റ്റൽ സ്‌കൂൾസ് നിയമത്തിൽ പറയുന്നത്. ശിക്ഷിക്കപ്പെടുന്നവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്ന് ജയിൽച്ചട്ടത്തിലും പറയുന്നു. റിമാൻഡ് പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിലാണ് ദുരൂഹത. ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ്…

    Read More »
  • News

    കേരളത്തിന് ഇനി പുതിയ ​ഗവ‍‍ർണർ ; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

    ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സിക്കിം ഗവര്‍ണറായ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായും നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ബ്രിജ് റാം മോഹന്‍ ഒഡീഷ ഗവര്‍ണറാകും. ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെ നിയമിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഓം പ്രകാശ് ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി…

    Read More »
  • News

    കെ.എസ്‌.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

    കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്‌.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (SIT) മൊഴിയെടുക്കുന്നത്. കെഎസ്‍യു പ്രവർത്തകർക്കെതിരേ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോ​ഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കെഎസ്‍യു പ്രവർത്തകർക്കെതിരേ ​ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും. വീണാ ജോർജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോ​ഗസ്ഥരുടെയും മൊഴിയെടുക്കാനും നീക്കമുണ്ട്. നേരത്തേ വീണാ ജോർജിന്റെ ​ഗൺമാന്റെയും രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ…

    Read More »
  • News

    അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തത്സഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

    ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ. കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയിൽ ബഹളമായി. കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല. ഇടത് സർക്കാർ മരുന്ന് കമ്പനികൾക്ക് വലിയ…

    Read More »
  • News

    മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ പുറത്ത്

    സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്‌ഐആർ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്‌ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എക്സാലോജിക്കും സിഎംആർഎൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ്…

    Read More »
  • News

    തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല

    തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. തമിഴ്നാട്ടില്‍ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയിൽ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തലസ്ഥാനത്തെ സംഘർഷം നിയമസഭയില്‍ഒടിഞ്ഞ ലാത്തി…

    Read More »
  • News

    മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

    നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്‍, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്‍, ജോയല്‍ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കി.…

    Read More »
Back to top button