• News

    ‘ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ മന്നത്ത് പത്മനാഭൻ സംഘടിത പ്രതിരോധം ഉയർത്തി’; മുഖ്യമന്ത്രി

    ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 149-ാമത് മന്നം ജയന്തി ആചരിക്കുന്ന ഇന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അന്ന് നിലവിലുണ്ടായിരുന്ന ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ സംഘടിത പ്രതിരോധം ഉയർത്തുന്നതിൽ മന്നം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹം വിജയമാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രപരമാണ്. സത്യഗ്രഹത്തിന് ബഹുജനപിന്തുണ ഉറപ്പുവരുത്താനായി 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥയാരംഭിച്ചു. ഇതിന്റെ തുടർച്ചയായി 1924 നവംബർ…

    Read More »
  • News

    ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

    ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളുടെ (30) മരണത്തിലാണ് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് വടക്കൻ പറവൂർ പോലീസ് കേസെടുത്തു. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സകളും നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഇന്നലെ വൈകീട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില്‍…

    Read More »
  • News

    കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം ; ദൃശ്യ വധക്കേസ് പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

    ദൃശ്യ വധക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയിട്ട് നാലു ദിവസം പിന്നിട്ടു. ഇതുവരേയും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്. സ്വദേശമായ പെരിന്തൽമണ്ണയിലോ, ബന്ധുക്കളുടെ അടുത്തോ പ്രതി എത്തിയിട്ടില്ല. പുറത്തു നിന്നും ഇയാള്‍ക്ക് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. വിനീഷിനായി കഴിഞ്ഞ ദിവസം ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ,ബസ് സ്റ്റാന്‍റുകളിലും പരിശോധന തുടരുന്നുണ്ട്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വിനീഷ് ശുചിമുറിയുടെ ചുമര് തുരന്ന്…

    Read More »
  • News

    നുണ പ്രചാരണം; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ വിശദീകരണവുമായി നടന്‍ ജയസൂര്യ

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് നടൻ ജയസൂര്യ. മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണെന്നും ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നത് നിയമാനുസൃതമായാണ്. ഏഴാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തനിയ്ക്കോ ഭാര്യക്കോ സമൻസ് ലഭിച്ചിട്ടില്ലെന്നും ജയസൂര്യ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ‘കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് എനിക്കോ ഭാര്യക്കോ ഇഡിയിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി, ഞാൻ ഹാജരായി.29ന് ഹാജരാകണം…

    Read More »
  • News

    ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ

    149-ാമത് മന്നം ജയന്തി ഇന്ന്. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മണ പ്രഭാഷണം നടത്തും. ഇന്നലെ അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നിരുന്നു.

    Read More »
  • News

    സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

    സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ…

    Read More »
  • News

    വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവം ; ‘ബിനോയ് വിശ്വം അല്ല ഞാൻ’; സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി

    എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സി പി ഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി…

    Read More »
  • News

    കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം ; രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ

    രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ…

    Read More »
  • News

    രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ

    പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള…

    Read More »
  • News

    എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും; കടകംപള്ളിയെ ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

    ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ…

    Read More »
Back to top button