• News

    ചായ ചോദിച്ചിട്ട് കിട്ടിയില്ല; നിലമ്പൂരിൽ മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

    ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

    Read More »
  • News

    കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെവിജ്ഞാപനം ഇന്ന്; രാഷ്ട്രീയ പാർട്ടികളുടെ യോ​ഗം വൈകീട്ട്

    കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളത്തിന് പുറമെ, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് പുറപ്പെടുവിക്കും. നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനിടെ, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോ​ഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍…

    Read More »
  • News

    37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; രാത്രിയോടെ ഫലം പുറത്തുവരും

    37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലുവരെ വോട്ടിംഗ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.എന്‍.സി.പി (എസ്.പി) വിഭാഗം അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ‌ ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് ഉണ്ടാവുക. ബിഹാറില്‍ നാലെണ്ണത്തില്‍ എന്‍.ഡി.എ ജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി,.ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും.…

    Read More »
  • News

    തെരഞ്ഞെടുപ്പ് ചൂടിൽ കേരളം; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ

    കേരളത്തിൽ ഇനി തെരെഞ്ഞടുപ്പ് ചൂടിൽ. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങി. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ഡൽഹിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും.…

    Read More »
  • News

    കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം ; വി ഡി സതീശനും പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച ന‌‌ടന്നു

    പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ആലുവ പാലസില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എത്ര സീറ്റാണ് നല്‍കുക എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ നാളെ വ്യക്തത…

    Read More »
  • News

    98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപിച്ചു : മികച്ച സഹനടൻ ഷോൺ പെൻ, മികച്ച സഹനടി എയ്മി മാഡിഗൻ

    98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ, മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗനും ലഭിച്ചു. ഹോളിവുഡിലെ വർണാഭമായ 98-ാമത് ഓസ്കർ അവാർഡ് നിശയിൽ മൂന്ന് പുരസ്കാരങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തിളങ്ങി. മികച്ച അവലംബിത തിരക്കഥ, സഹനടൻ (ഷോൺ പെൻ), മികച്ച കാസ്റ്റിങ് (കസാന്ദ്ര കുലുകുൻഡിസ്) എന്നീ വിഭാഗങ്ങളിലാണ് ചിത്രം നേട്ടമുണ്ടാക്കിയത്. ഓസ്കർ ചരിത്രത്തിൽ ആദ്യമായാണ് മികച്ച കാസ്റ്റിങ്ങ് വിഭാഗത്തിൽ പുരസ്കാരം നൽകുന്നത് എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ മികച്ച സഹനടനുള്ള…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള ; മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

    ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. ആറന്മുള മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെ നീക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തിയത്. അതേസമയം,ശബരിമല…

    Read More »
  • News

    56 എംഎല്‍എമാര്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്‌. നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർത്ഥികളാണ്‌. പൊളിറ്റ് ബ്യൂറോയിൽ…

    Read More »
  • News

    അധ്യാപക നിയമനം : കെ-ടെറ്റ് യോഗ്യത നേടാൻ രണ്ട് വർഷം കൂടി സാവകാശം; പ്രൊമോഷനും ബൈട്രാൻസ്ഫറിനും ഇളവുകൾ പ്രഖ്യാപിച്ചു

    ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകളും നടപ്പാക്കുക. ഒരാൾക്ക് പോലും…

    Read More »
  • News

    ‘ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതി’! സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന്‌ മുസ്ലീം ലീഗ്

    നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും എല്ലാ അര്‍ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍.യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞു. യുഡിഎഫും മുസ്ലീം ലീഗും സജ്ജമാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങള്‍. ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും തയ്യാറായിക്കൊണ്ടിരിക്കുന്നു. തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനി വളരെ വേഗത്തിലാകുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും…

    Read More »
Back to top button