-
News
പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം
കോഴിക്കോട് നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്‍റെ ടയർ കയറിതിനെ തുടർന്ന് പൊട്ടിയതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പൊലീസ് കേസെടുത്തു. ഇന്നലെയാണ് സ്കൂൾ ബസ് കടന്ന് പോയ ഉടനെ പൊട്ടിത്തെറി നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ് പ്രദേശത്ത് കൂടെ കടന്നുപോയത്. ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന്…
Read More » -
News
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ, ചായ സൽക്കാരം ഇന്ന്
ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വൈകിട്ട് നാല് മണിക്കാണ് ലോക്ഭവനിൽ ചായ സൽക്കാരം. ബിജെപി അംഗങ്ങൾക്കൊപ്പം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില്‍ പങ്കെടുക്കും. കൗൺസിലർമാർക്ക് ഗവർണർ സൽക്കാരം നല്‍കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.
Read More » -
News
കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം എയിംസ് ആവശ്യപ്പെടും
കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം. കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. കാലാകാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന ഐയിംസ് അടക്കം ഉള്ളത് യോഗത്തിൽ ഉന്നയിക്കും.ഒപ്പം 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണം എന്നും അറിയിക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.…
Read More » -
News
തൊണ്ടി മുതൽ കൃത്രിമക്കേസ്; ആന്‍റണി രാജുവിനെതിരെ ബാർ കൗൺസില്‍ നടപടി ഇന്ന്
തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്. ആന്‍റണി രാജുവിന് നോട്ടീസ് നൽകും. മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ. തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതൽ തെളിവുകൾ തേടിയാകും കസ്റ്റഡിയിൽ വാങ്ങുക. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി മൗനാനുവാദം നൽകി. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി…
Read More » -
News
കേവലം ചെറിയ ഓണറേറിയത്തിന് വേണ്ടിയല്ല ദേവസ്വം ബോർഡുകളിലേക്ക് രാഷ്ട്രീയ നേതാക്കൾ ഇടിച്ചു കയറുന്നത് ബി അശോക് ഐഎഎസ്
കേവലം ചെറിയ തുകയായ പ്രതിമാസ ഓണറേറിയത്തിന് വേണ്ടിയല്ല മുതിർന്ന രാഷ്ട്രീയ നേതാക്കൾ പോലും ദേവസ്വം ഭരണസമിതിയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നതെന്ന് കാർഷികോൽപ്പാദന കമ്മീഷണർ ബി അശോക് ഐഎഎസ്. അവിടത്തെ സ്വത്തിൻ്റെ നടത്തിപ്പിൽ കണ്ണു വച്ചു തന്നെയാണെന്ന വസ്തുത നാം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ വിദ്യാഭവൻ ജേർണലിസം കോളേജ് ‘ബിയോൺഡ് സിനിസിസം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ നടത്തിപ്പവകാശം ഇത്തരം മൂന്നുപേരിലേക്ക് ഒതുങ്ങുമ്പോൾ അഴിമതിക്കഥകൾ സ്വാഭാവികമാകും. ഈ രീതിക്ക് മാറ്റം വന്നാൽ മാത്രമേ…
Read More » -
News
ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം
വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു.…
Read More » -
News
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു. സമിതിയുടെ സമഗ്ര പരിശോധന ഉടന്‍ തുടങ്ങും. പരിശോധന പൂര്‍ത്തിയാക്കി നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുന്‍ ചീഫ് എന്‍ജിനിയറും കേന്ദ്ര ജലക്കമ്മിഷന്‍ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ മുന്‍ എംഡി ബല്‍റാജ് ജോഷിയും സമിതിയിലുണ്ട്. സമിതിയുടെ…
Read More » -
News
തൃശൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു
തൃശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടിൽ പ്രണവ് (26 ), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27 )എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരികയായിരുന്നു ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടം.
Read More » -
News
പക്ഷിപ്പനി ; ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തുകളിൽ , വളർത്തു പക്ഷികളെ ഇന്നും നാളെയും ശാസ്ത്രീയ കള്ളിങ്ങിന് വിധേയമാക്കും
ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ ഇന്ന് മുതൽ സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളർത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ…
Read More »