• News

    കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി; ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം

    കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി. തിരുവനന്തപുരം ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും. നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്തെന്നാരോപിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. നാളെ രാവിലെ പത്തിനാണ് രാപ്പകല്‍ സമരം സമാപിക്കുക. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്…

    Read More »
  • News

    മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്

    സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി വിജയിക്കാനായാല്‍ സ്വന്തം നിലയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കും.…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ളക്കേസ് ; തന്ത്രി കണ്ഠരര് രാജീവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും

    ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. എസ്ഐടി തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി കോടതയിൽ ആവശ്യപ്പെടും. ഉണ്ണികൃഷ്ണൻ പോറ്റിയും കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനും തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് എസ്ഐടി. അതിനിടെ കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും. അതേസമയം, തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും…

    Read More »
  • News

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കും

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും ഗോർ പറഞ്ഞു. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രവർത്തനം അമേരിക്ക തുടരും. അമേരിക്ക നിലവിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 25 ശതമാനം തീരുവ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ്…

    Read More »
  • News

    രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ

    ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. സബ് ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധന നടത്തിയശേഷമാകും കോടതിയിൽ ഹാജരാക്കുക. യുവതിയെ പീഡിപ്പിച്ച ഹോട്ടലിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കൂടാതെ പീഡിപ്പിച്ച വേളയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും…

    Read More »
  • News

    ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എംസി അനൂപിനാണ് പരോള്‍ അനുവദിച്ചത്

    ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ ഒന്നാം പ്രതി എംസി അനൂപിന് വീണ്ടും പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. നേരത്തെ പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ടിപി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയില്‍…

    Read More »
  • News

    കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ ; കേസെടുത്ത് ടൗൺ പൊലീസ്

    കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ. കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നതിൽ ടൗൺ പൊലീസ് കേസെടുത്തു. ഡ്രോൺ വനിതാ ജയിൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്. ജനുവരി 10ന് വൈകുന്നേരം 4.20നും 4.30നും ഇടയിൽ സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന് ഭാഗത്ത് കൂടെ ഒരു ഇലക്ട്രിക് ഉപകരണം വനിത ജയിൽ ഭാഗത്തേക്ക് പറത്തി എന്നാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സെൻട്രൽ ജയിലിൽ ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം മാർച്ചിലും വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നിരുന്നു.…

    Read More »
  • Kerala

    ഐഎസ്ആർഒയുടെ പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്

    ഐഎസ്ആർഒയുടെ പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10. 17നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെൻസിങ് കഴിവുകൾ വർധിപ്പിക്കുകയാണ് അന്വേഷയെന്ന് പേരിട്ട ഇഒഎസ്-എൻ വണ്ണിന്റെ ദൗത്യം. യുകെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ…

    Read More »
  • News

    കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധം’; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം ഇന്ന്

    കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സംസ്ഥാനത്തിന് എതിരെ കേന്ദ്രം തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരത്തിൽ മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ്, ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ…

    Read More »
  • News

    കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവറടക്കം മൂന്ന് മരണം

    കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈങ്ങാപുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവറും മറ്റു രണ്ടുപേർ കാർ യാത്രക്കാരുമാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു.

    Read More »
Back to top button