-
News
54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 കുതിച്ചുയർന്നു
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന…
Read More » -
News
വിമാനയാത്ര ഇനി ചെലവേറും; ഇന്ധനസർച്ചാർജ് കൂട്ടി ഇൻഡിഗോ
വിമാനഇന്ധനത്തിന് വില കൂട്ടിയതോടെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ നിരക്കുകളും വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് പുതിയ നിരക്ക്. 2000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഈടാക്കും. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള…
Read More » -
News
വോട്ട് രേഖപ്പെടുത്തൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടർമാർക്കായി സപ്ലൈകോയുടെ ഓഫർ
ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ), സപ്ലൈകോ…
Read More » -
Uncategorized
ചര്‍ച്ചപോലും ചെയ്യാതെ എഫ്‌സിആര്‍എ ഭേദഗതി പാസാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു :രമേശ് ചെന്നിത്തല
നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക്‌സഭയില്‍ എഫ്‌സി.ആര്‍.എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ചപോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പായതുകൊണ്ടു തന്നെ നല്ലൊരു ശതമാനം എം.പിമാര്‍ക്കും ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് എം.പിമാര്‍ സമ്മേളനത്തിൽ പങ്കെടുത്തതോടെ ബില്ല് സഭയില്‍ അവസരിപ്പിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നു.കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം ഫലം കാണുമെന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും…
Read More » -
News
‘മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം’; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനെതിരേ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരേ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്നരീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്‍ഡിഎഫ് പ്രചാരണവാഹനത്തിന്റെ അനൗണ്‍സ്മെന്റിന്റെ വീഡിയോസഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. തഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍ഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളിയാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗണ്‍സ്മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ…
Read More » -
News
മതേതര കേരളത്തിന് അപമാനം ; ‘യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിന്‍റെ വര്‍ഗീയ പ്രചാരണം ; കെസി വേണുഗോപാല്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്. പരാജയ ഭീതികാരണം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും…
Read More » -
News
‘വിഡി സതീശന് ബിജെപിയുമായി ഡീല്‍’; ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി
പ്രതിപക്ഷ നേതാവ് വിഡി സതീശന് ബിജെപിയുമായി ഡീലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. സതീശനൊപ്പമുള്ളവരെ വിജയിപ്പിക്കാനും മറ്റുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനുമാണ് ഡീലെന്നും അന്‍സാരി ഏനാത്ത് ആരോപിച്ചു. ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ തിരിഞ്ഞിരിക്കുകയാണ് എസ്ഡിപിഐ. വിഡി സതീശന് ചില താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ സതീശനെ അനുകൂലിക്കുന്നവരെ നിര്‍ത്തിയാണ് ബിജെപിയുമായി ഡീലെന്നും അന്‍സാരി പറഞ്ഞു. നേമത്ത് വോട്ട് വേണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞിട്ടില്ല, ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യുമെന്നും അന്‍സാരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയിരുന്നു. മുസ്ലീം ലീഗ്…
Read More » -
News
ലൈംഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു
ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചത്. രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 1,440 രൂപയാണ് കൂടിയത്. 1,11,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. 13,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ ഇടവുണ്ടായെങ്കിലും രണ്ട് തവണയായി വില ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴാണ് സ്വര്‍ണ വില തിരിച്ചുകയറാന്‍ തുടങ്ങിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില.…
Read More » -
News
എൽപിജി സിലിണ്ടറിന് 195.50 രൂപ, പ്രീമിയം പെട്രോളിന് 11 രൂപ വര്‍ധന
പാചകവാതക ക്ഷാമം തുടരുന്നതിനിടെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് കൂടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എൽപിജിക്ക് പുറമെ പ്രീമിയം പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിലും വർധന വരുത്തിയിട്ടുണ്ട്. ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി വർധിച്ചു. തിരുവനന്തപുരത്ത് 1,912 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹോട്ടൽ മേഖലയ്ക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയാകും. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ…
Read More »