-
News
പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ; ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ
പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കൽ. മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ ജീവൻ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാൽപതു ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. പ്രാർത്ഥനാനിർഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം. ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും വിരുന്നു കൂടിയാണ് ഈസ്റ്റർ. അതിരുകളില്ലാത്ത…
Read More » -
News
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നുവെന്ന് മുഖ്യമന്ത്രി
വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
News
എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുറത്തുവരുന്ന സര്‍വേകള്‍ എല്ലാം തട്ടിക്കൂട്ടിയ സര്‍വേകളാണ്. ജനവികാരം പ്രതിഫലിക്കുന്ന സര്‍വേകളല്ല. ഒപ്പത്തിനൊപ്പം എന്നുവരുത്തിത്തീര്‍ക്കാനാണ് സര്‍വേകള്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 125 മണ്ഡലങ്ങളിലും പോയ ആളാണ് താന്‍. ജനവികാരം യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വലിയ മാര്‍ജിന്റെ വ്യത്യാസമുണ്ടെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഒരു മാറ്റമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കും. അത്രയേറെ ശക്തമാണ്…
Read More » -
News
രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍…
Read More » -
News
‘ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം’; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി
മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സിപിഐ രാജ്യസഭാ എംപി സന്തോഷ് കുമാര്‍. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തില്‍ പറഞ്ഞു. ദുരന്ത ബാധിതര്‍ക്കാരിയ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടില്‍ യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ്…
Read More » -
News
യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് ; രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക. കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്. അറസ്റ്റിലാകുമ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് രഞ്ജിത്തിനെ…
Read More » -
News
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » -
News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, പ്രതികരിച്ച് ട്രംപ്
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ യുഎസ് സേന നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. അതേസമയം അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനമാണ് ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നത്. യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരില്‍ ഒരാളെ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇസ്രയേല്‍ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ്…
Read More » -
News
ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍
മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു. ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വണ്ടൂര്‍…
Read More » -
News
‘വികസിത നേമത്തേക്ക് സ്വാഗതം’: പ്രധാനമന്ത്രിയെ നേമത്തേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായം…
Read More »