• Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

    കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും. കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. പവന് 109360 രൂപ നല്‍കണം. വെള്ളിയുടെ വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500…

    Read More »
  • News

    കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍

    കണ്ണൂര്‍ പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ട് തവണയാണ് ബൈക്കില്‍ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ…

    Read More »
  • News

    പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടിപി രാമകൃഷ്ണൻ

    അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ല. ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടിപി പറഞ്ഞു. മാധ്യമങ്ങളുടെ…

    Read More »
  • News

    കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

    കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. താൻ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പോകാൻ സാധനങ്ങൾ എടുക്കാൻ റൂമിൽ കയറിയപ്പോഴാണ് രക്തക്കറ കണ്ടത്. കുഞ്ഞിനെ ബെഡ്ഷീറ്റിൽ…

    Read More »
  • News

    സാഹചര്യം നിരീക്ഷിക്കുന്നു ; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

    ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.…

    Read More »
  • News

    വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

    വോട്ടെടുപ്പ് ദിനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പ് ആയ ഊബര്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതിയില്‍ ബൈക്ക് ടാക്‌സികള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ് കേരള ഓണ്‍ലൈന്‍ ടാക്‌സി യൂണിയന്‍. കേരള ഓണ്‍ലൈന്‍ ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ (കെഒടിഒഎ) സംസ്ഥാന പ്രസിഡന്റ് പി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ഞ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ക്ക് ഈ സൗജന്യപദ്ധതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. അഡിഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പി ബി നൂഹ് ആണ് ഊബറിന് കര്‍ശന നിര്‍ദേശം നല്‍കിയത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്…

    Read More »
  • News

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. വ്യാഴാഴ്ച വരെയാണ് ഇടിമിന്നലോട് കൂടിയ മഴ പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

    Read More »
  • News

    വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; വിവാദം സജീവമാക്കി യുഡിഎഫും എൽഡിഎഫും

    തൃശൂർ വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എൽഡിഎഫും. തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ…

    Read More »
  • News

    ശബരിമല യുവതി പ്രവേശനം, സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും

    ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക. ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു…

    Read More »
  • News

    വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

    വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായർ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിർദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ…

    Read More »
Back to top button