• News

    ‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

    ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമ്പോൾ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടർന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇന്ന് 77 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് രാഷ്‌ട്രപതി ദ്രൗപതി…

    Read More »
  • News

    കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം: സിപിഐഎം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

    രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം സിപിഐഎം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതിനായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഈ റിപ്പോർട്ട് ഇന്ന് ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കും. പാർട്ടി അന്വേഷിച്ചു തള്ളിയ വിഷയങ്ങൾ പരസ്യമായി ഉന്നയിച്ച് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന വിലയിരുത്തലിൽ ആണ് വി കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. അതിനിടെ…

    Read More »
  • News

    തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

    തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്.…

    Read More »
  • News

    നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; എട്ടു പേര്‍ക്ക് പരിക്ക്

    തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. ആറാലുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും, തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കരയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

    Read More »
  • News

    77ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തും

    റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം, ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. തുടർന്ന് ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പൃഷ്ടി നടത്തും. പരേഡിന് ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.…

    Read More »
  • News

    കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കത്തി രണ്ടു മരണം, രണ്ടുപേർക്ക്‌ ഗുരുതര പരിക്ക്

    കൊല്ലം കൊട്ടാരക്കര ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി രണ്ടുപേർ മരിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷന് സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർദിശകളിൽനിന്ന് വന്ന ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിന് തീപിടിച്ചത്.

    Read More »
  • News

    77ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽരാജ്യം; കനത്ത സുരക്ഷയിൽ തലസ്ഥാനം

    77ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന്. ദില്ലിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കും. വ്യോമ, കര, നാവിക സേനാ വിഭാഗങ്ങളുടെ പരേഡ് കർത്തവ്യ പഥിൽ നടക്കും. സംയുക്ത സേനയുടെ ഓപ്പറേഷൻ സിന്ധൂർ ഇത്തവണത്തെ പ്രധാന പ്രമേയം ആകും. 17 സംസ്ഥാനങ്ങളിൽ നിന്ന് അടക്കമുള്ള മുപ്പതിലധികം നിശ്ചല ചിത്രങ്ങളും പരേഡിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ ചരിത്ര നേട്ടങ്ങളായ 100% ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും…

    Read More »
  • News

    രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് പുരസ്കാരം

    രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 പേര്‍ക്കാണ് പുരസ്കാരം. എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയർ സർവീസിൽ നിന്ന് എൻ രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കും. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലാണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ, എസ് പി സന്തോഷ് കുമാർ ടി, ഡി എസ് പി പ്രേമചന്ദ്രൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഷ്റഫ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉണ്ണികൃഷ്ണൻ വെളുത്തേടൻ, ഡി എസ് പി അനിൽകുമാർ…

    Read More »
  • News

    യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ ‘റെയില്‍ മൈത്രി’ ; സേവനവുമായി കേരള പൊലീസ്

    യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ ‘റെയില്‍ മൈത്രി’ എന്ന പേരില്‍ പുതിയ മൊബൈല്‍ സേവനവുമായി കേരള പൊലീസ്. കേരള റെയില്‍വേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും വയോധികര്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കുക, ട്രെയിനിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൊലീസിനെ അറിയിക്കുക എന്നിവയടക്കം അഞ്ച് സേവനം ലഭിക്കും. സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റെയില്‍ മൈത്രി സേവനം ഉപയോഗിക്കാം. ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ ആപ്പിലൂടെ…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ ഡി

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് കത്തയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ടാണ് ഇ ഡി കത്തയച്ചത്. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി അറിയിച്ചു. എന്നാൽ ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്ക് നൽകേണ്ടത്. എസ്പി എസ് ശശിധരൻ നേരിട്ടാണ് നിർണായക മൊഴി വിവരങ്ങൾ സൂക്ഷിക്കുന്നത് . അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ…

    Read More »
Back to top button