-
News
അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും
അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും. നിര്‍ദേശങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ല. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ബുദ്ധിമുട്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമേരിക്ക വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍- അമേരിക്ക അഞ്ചാം റൗണ്ട് ചര്‍ച്ച ഇസ്ലാമാബാദില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തപക്ഷം ചര്‍ച്ചയില്‍ അര്‍ത്ഥവത്തായ പുരോഗതി കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമേരിക്ക സൂചന നല്‍കി. ഇരുപക്ഷവും നിരവധി കരട് രേഖകള്‍…
Read More » -
News
നിതിൻ രാജിന്റെ സംസ്കാരം ഇന്ന് ; അധ്യാപകർ മാനസികമായി ഉപദ്രവിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രൊഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിന്റെ മരണത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടരുകയാണ്.…
Read More » -
News
പയ്യന്നൂരിലെ അതിക്രമം ; 2 CPIM പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്‌ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന് പുറത്താക്കിയിരുന്നു.
Read More » -
News
ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ് ; ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം
ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘം ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ തിരിച്ചെത്തി. നാല് യാത്രികർക്കും വൻ സ്വീകരണമാണ് സ്പേസ് സെന്ററിൽ ഒരുക്കിയത്. എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേസ് സെന്റർ വിശദമാക്കി. ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നവെന്ന് യാത്രികർ പ്രതികരിക്കുന്നത്. കുടുംബാംഗങ്ങളെ വിട്ടു നിൽക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് യാത്രികരുടെ പ്രതികരണം. ചാന്ദ്ര പര്യവേഷണത്തിൽ ഇനി അമേരിക്ക മുന്നേറ്റം തുടരുമെന്ന് നാസ മേധാവി ജാരെഡ് ഐസക്ക്മാൻ വിശദമാക്കി. വൈകാതെ തന്നെ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങുമെന്നും നാസ വിശദമാക്കി. ചന്ദ്രനെ ചുറ്റിയ…
Read More » -
News
കർണാടകയിൽ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം ; നേതാക്കൾ 10 കോടി നൽകിയെന്ന് ആരോപണം
ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ എസ്‍ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി എന്ന ഗുരുതരമായ ആരോപണമാണ് മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. മന്ത്രി സമീർ അഹമ്മദ് ഖാൻ, എംഎൽസിമാരായ നസീർ അഹമ്മദ്, ജബ്ബാർ എന്നിവർ ചേർന്ന് എസ്‍ഡിപിഐ സ്ഥാനാർത്ഥി അഫ്‌സർ കോഡ്‌ലിപേട്ടിന് വേണ്ടി രഹസ്യമായി പ്രചാരണം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു എന്നാണ് ആരോപണം. മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുടെ നിര്യാണത്തെത്തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.…
Read More » -
News
ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം. കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു. സീനിയർ വിദ്യാർത്ഥികൾ നിതിനെ റാഗ് ചെയ്തു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവർത്തിച്ചു. അതേസമയം ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം. ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ…
Read More » -
News
ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; പണം ലഭിച്ചത് ഏപ്രിൽ 7-ന്; കേസ് പിൻവലിക്കുമെന്ന് ദല്ലാൾ നന്ദകുമാർ
ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ…
Read More » -
News
‘നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി’; വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍
വൈറല്‍ താരത്തിന്റെ വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കെ മുരളീധരന്‍ പരിഹസിച്ചു. നാലുവോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടം പാടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എടുത്തുചാടിയതാകാമെന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടിന് യുഡിഎഫ് വിജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. താന്‍ തുടക്കത്തില്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും ആയി മാറിയിട്ടുണ്ട്. അതില്‍ നല്ല ഭൂരിപക്ഷത്തോടെ…
Read More » -
News
യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ; ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും
യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്-പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് അമേരിക്കയും ഇറാനും ധാരണയിലെത്തിയെങ്കിലും ഇതിന്റെ സ്ഥിരത സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങളും കരാറില്‍ ലെബനനെ…
Read More » -
News
വൈറല്‍ താരത്തിന്റെ വിവാഹം: പോക്‌സോ കേസിനൊപ്പം പട്ടിക വര്‍ഗപീഡന കുറ്റവും; സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യം
പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്‌സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്ക്കെ ഫെയ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രകാശ് കുറിപ്പില്‍ പറയുന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ…
Read More »