-
News
ശശി തരൂര്‍ എം.പി സ്ഥാനം രാജിവെച്ചേക്കും
അമൃത ഡല്‍ഹി: കോണ്‍ഗ്രസുമായി അകലുന്ന ശശി തരൂര്‍ എംപി സ്ഥാനം രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ അനുയായികളുമായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ച നടത്തുകയണ്. ബിജെപിയും സിപിഎമ്മും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ശശി തരൂരിന് ബിജെപി ഗവര്‍ണര്‍ പദവി വാഗദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. തനിക്ക് കേന്ദ്രമന്ത്രി പദവിയില്ലാതെ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് തരൂരിന്റെ നിലപാട്. നരേന്ദ്രമോദി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനമാണ് ശശി തരൂര്‍ പ്രതീക്ഷിക്കുന്നത്. ശശി തരൂരിന്റെ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം അംഗീകരിച്ചാല്‍…
Read More » -
Face to Face
ഉണ്ണിയെ വച്ച് ആരേലും സിനിമ ചെയ്യുമോ? ഉണ്ണിക്ക് മൂഡ് സ്വിങ്‌സ്’; മറുപടിയുമായി നിര്‍മ്മാതാവ്
നടന്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിര്‍മ്മാതാവ് സാം ജോര്‍ജ് എബ്രഹാം. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ കോ പ്രൊഡ്യൂസര്‍ ആണ് സാം. ഷൂട്ടിംഗിനിടെയുണ്ടായ സംഭവങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. എല്ലാവരേയും ചേര്‍ത്തു പിടിച്ചു നിന്ന നല്ല സുഹൃത്ത് എന്നാണ് ഉണ്ണി മുകുന്ദനെ സാം വിശേഷിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനുമായി, ഗെറ്റ്-സെറ്റ് ബേബിയുടെ കോ- പ്രൊഡ്യൂസര്‍ ആയി കഴിഞ്ഞ 15 മാസത്തെ യാത്ര! ഫെബ്രുവരി 21ന് എന്റെ ആദ്യ സിനിമ സംരംഭമായ ഗെറ്റ് സെറ്റ് ബേബി…
Read More » -
Uncategorized
എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് കേന്ദ്രനേതൃത്വം
തിരുവനന്തപുരം: സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് കേന്ദ്രനേതൃത്വം. നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ തോമസ്. പവാറിനോട് തന്റെ…
Read More » -
World
2018 ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടമായപ്പോൾ വാങ്ങി നൽകിയത് നടൻ ശിവകാർത്തികേയൻ
2018ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടപ്പെട്ടപ്പോൾ വാങ്ങി നൽകിയത് തമിഴ് സൂപ്പർ താരം ശിവകാർത്തികേയനായിരുന്നെന്ന് വെളിപ്പെടുത്തിഡബ്ല്യുപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റ് താരം സജന സജീവൻ. 2018ലെ പ്രളയത്തിൽ തന്റെ വീട് ഒലിച്ചുപോയിരുന്നുവെന്നും കരിയറിൽ തനിക്ക് കിട്ടിയ ട്രോഫികളും ക്രിക്കറ്റ് കിറ്റും സ്പൈക്സുമെല്ലാം നഷ്ടമായെന്നും സജന ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖതിൽ പറഞ്ഞു. തമിഴ് സ്പോർട്സ് സിനിമയായ ‘കനാ’യിൽ സജന ശിവകാർത്തികേയനൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സഹായം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും സജന പറഞ്ഞു. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടപ്പോൾ ശിവകാർത്തികേയൻ…
Read More » -
Uncategorized
വെറും വയറ്റില്‍ വെള്ളം കുടിച്ചോളൂ, കാര്യമുണ്ട്
വെള്ളം കുടിക്കാന്‍ മടിയുളളവരാണോ നിങ്ങള്‍, അതോ വെളളമല്ലേ എപ്പോഴെങ്കിലുമൊക്കെ കുടിച്ചാല്‍ മതി എന്ന ചിന്തയുണ്ടോ? എന്നാല്‍ നിങ്ങളുടെ ചിന്ത തെറ്റാണ്. വെള്ളം ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ അത് കുടിക്കുന്നതിനും ചില രീതിയുണ്ട്. നമ്മുടെ ശരീരം എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം ചെയ്യുന്ന എല്ലാ ആയാസമുളള പ്രവർത്തികളും ജലാംശം കുറയ്ക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ഉറങ്ങി എഴുന്നേറ്റാല്‍ ഉടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് കൊടുക്കുന്ന ഊര്‍ജ്ജം തന്നെയാണ്. എന്തൊക്കെ ഗുണങ്ങളാണ് രാവിലെ വെളളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്നതെന്ന് നോക്കാം. വിഷവസ്തുക്കളെ പുറംതള്ളുന്നു രാത്രിയില്‍ ശരീരത്തില്‍…
Read More » -
Uncategorized
മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കേണ്ടെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ:ശശി തരൂരിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ.തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല.ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിൽ പറഞ്ഞു. അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിർക്കുക എന്നതാണ്.ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്‍റ് സ്വഭാവിക ശൈലിയാണ്.പക്ഷെ നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത സംസ്കാരം.കേരളത്തിൽ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം…
Read More » -
World
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം കരുതലോടെ. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സോടെ അക്ഷയ് ചന്ദ്രനും 28 റണ്‍സുമായി രോഹൻ കുന്നുമ്മലുമാണ് ക്രീസില്‍. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.…
Read More » -
Uncategorized
പത്തനംതിട്ട പെരുനാട്ടിലെ സിഐടിയു പ്രവർത്തകൻ ജിതിന്റെ മരണം കൊലപാതകം രാഷ്ട്രീയ കൊലയെന്ന് സിപിഐഎം
പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയിൽ കത്തിക്കുത്തിൽ സിഐടിയുടെ പ്രവർത്തകൻ ജിതിന്റെ കൊലപാതകം രാഷ്ട്രീയ കൊലയെന്ന് സിപിഐഎം. ആർഎസ്എസ് പ്രവർത്തകർ ജിതിനെ സംഘർഷത്തിനിടെ കുത്തുകയായിരുന്നു എന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം. ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു. കൃത്യം നടപ്പാക്കിയ ശേഷം പ്രതികൾ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയെന്നും പോലീസ് എത്തുമെന്ന് കണ്ട് ആശുപത്രിയിൽ നിന്നും മുങ്ങി. തൊഴിൽപരമായ…
Read More » -
Uncategorized
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിന് അപേക്ഷ നൽകിയത്. പ്രതികൾ നൽകിയ അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടിയതായാണ് വിവരം. കേസിൽ വിധി വന്ന് ഒന്നര മാസം പോലും തികയുന്നതിന് മുമ്പാണ് പരോൾ അനുവദിക്കാനുള്ള നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണ് കൊച്ചി സി ബി ഐ കോടതി 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്.…
Read More » -
Uncategorized
സീറ്റ്ബെൽറ്റില്ല, അമിതവേഗം, സിഗ്നൽ തെറ്റിക്കൽ; എഐ ക്യാമറയിൽ കുടുങ്ങി പൊലീസിന്‍റെ നിയമലംഘനം
തിരുവനന്തപുരം: നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു. എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം നാലായിരത്തോളം നോട്ടീസുകളാണ് പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും യാത്ര ചെയ്ത പൊലീസുകാർ നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കുന്നില്ല. നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവ് പാടെ അവഗണിച്ചുകൊണ്ടാണ് പൊലീസുകാര്‍ ട്രാഫിക് നിയമലംഘനം തുടരുന്നത്.എഐ ക്യാമറകള്‍ വെയ്ക്കുന്നതിന് മുമ്പ് പൊലീസുകാരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിരത്തിൽ പെറ്റി പിരിച്ചിരുന്നത്. കാക്കിയിട്ടവരുടെ നിയലംഘനങ്ങള്‍ പലപ്പോഴും പെറ്റിപ്പിരിവുകാർ കണ്ണടച്ചുകൊടുക്കുമായിരുന്നു. പഴയതരം ക്യാമറയിൽപ്പെടുന്ന…
Read More »