-
Face to Face
ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ’; റീച്ച് കിട്ടാൻ എന്ത് തറവേലയും കാണിക്കരുതെന്ന് നാദിർഷ
നടി മഞ്ജുവാര്യർ തന്നോട് മോശമായി പെരുമാറി എന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. വാർത്ത വ്യാജമാണെന്നും താനോ മഞ്ജുവാര്യരോ അറിയാത്ത കാര്യങ്ങളാണെന്നുമാണ് നാദിഷ പറഞ്ഞത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഒരു ഓൺലെെൻ മാദ്ധ്യമത്തിൽ വന്ന പോസ്റ്ററും നടൻ പങ്കുവച്ചിരുന്നു. മഞ്ജുവാര്യർ ഒരുപാട് മാറിപ്പോയി, പഴയകാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിപ്പിച്ചു’,- എന്ന് നാദിർഷ പറഞ്ഞുവെന്നാണ് വ്യാജ വാർത്തയിൽ അവകാശപ്പെടുന്നത്. എന്നാൽ ഇത് വ്യാജമാണെന്നാണ് നാദിർഷ പറയുന്നത്. ‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത…
Read More » -
Face to Face
സുധീഷിന് മാറാരോഗം വരുമായിരുന്നു, ഏറ്റവും അപകടകരം; മണിച്ചിത്രത്താഴിൽ സംഭവിച്ചത്
സിനിമയിൽ നാം കാണുന്ന കഥയേക്കാൾ രസകരവും കൗതുകരവുമാണ് സിനിമയ‌്ക്ക് പിന്നിലെ വിശേഷങ്ങൾ. മണിച്ചിത്രത്താഴ് എന്ന ക്ളാസിക്ക് സിനിമയ‌്ക്ക് പറയാൻ അത്തരം നൂറ് പിന്നാമ്പുറ കഥകളുണ്ട്. അതിലൊന്ന് നടൻ സുധീഷുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിൽ ‘കിണ്ടി’ എന്ന സുധീഷിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകനിൽ ചിരിയുണർത്തുന്നതാണ്. മണിച്ചിത്രത്താഴിന്റെ പൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയിരുന്ന ബാബു ഷാഹിർ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മണിച്ചിത്രത്താഴിൽ സുധീഷുമായുള്ള ഒരു സീനിൽ മോഹൻലാൽ ഇറങ്ങിച്ചെല്ലുന്നത് വലിയൊരു കുളത്തിലേക്കാണ്. ഹിൽ പാലസിലെ കുളമായിരുന്നു അത്. ആ കുളത്തിലേക്ക് സുധീഷ് ചാടുന്നതും, മോഹൻലാൽ ഞെട്ടി പിന്നിലേക്ക് പോകുന്നതുമാണ് സീൻ.…
Read More » -
Face to Face
‘ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളും ചെയ്യില്ല’; പ്രണയം കാണിക്കാൻ വേറെ മാർഗമുണ്ടെന്ന് ഉണ്ണി മുകുന്ദൻ
ശാന്തനായ കഥാപാത്രങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയശേഷം മലയാളത്തിന്റെ ആക്ഷൻ ഹീറോയെന്ന പേരുകൂടി നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു. എല്ലാ സിനിമകളിലും നോ കിസിംഗ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ…
Read More » -
News
മുഖ്യമന്ത്രി ഇടപെട്ടാൽ ആശാ വർക്കർമാരുടെ സമരം തീരും, എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് സി.ദിവാകരൻ
തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. എത്രയും വേഗം ഒത്തുതീർപ്പാക്കണം. മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി.ദിവാകരൻ ചൂണ്ടിക്കാട്ടി.കേരളത്തിൽ പി.എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ്സി ശമ്പള വർധയെ ന്യയീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു. വിവാദവിഷയങ്ങളായ എലപ്പുള്ളിയിലെ മദ്യ നിർമ്മാണ…
Read More » -
News
മതവിദ്വേഷ പരാമർശം; പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
കൊച്ചി: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസ് നീക്കം. ഇന്നലെ പി സി ജോർജിന്‍റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോർജിന്‍റെ വാദം. പരാമർശത്തിൽ കോടതി കടുത്ത…
Read More » -
Cinema
വൻ കുതിപ്പുമായി ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി
കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകളും നടന്നു. കളക്ഷനിലും വൻ കുതിപ്പിലാണ് ചിത്രം. റിലീസിനേക്കാളും രണ്ടാം ദിനം ചിത്രം കളക്റ്റ് ചെയ്‍തിരിക്കുകയാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 1.25 കോടി രൂപയാണ് റീലീസിന് നേടിയതെന്നും രണ്ടാം ദിനം 1.80 കോടി നേടിയെന്നും ആകെ കളക്ഷൻ 3.05 കോടിയില്‍ എത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു…
Read More » -
News
തലസ്ഥാനത്ത് 9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥിനെയാണ് രാവിലെ ആറ് മണിയോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read More » -
News
ബിബിസിക്ക് 3.44 കോടി പിഴയിട്ട് ഇഡി
ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയന്ത്രണം ചട്ടലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴയും നല്‍കണമെന്നാണ് ഇഡി നിര്‍ദേശം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ബിബിസിക്ക് ഇഡി പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ 2021 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ പ്രതിദിനം അയ്യായിരം രൂപ എന്നനിലയില്‍ പിഴ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടര്‍മാരായ ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബന്‍സ്, ഗൈല്‍സ് ആന്റണി ഹണ്ട് എന്നിവര്‍ക്കാണ്…
Read More » -
Cinema
മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 2വിന്‍റെ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: മാർക്കോ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന പേരിൽ ഒരു കത്തിയുമായി പുറം തിരിഞ്ഞു നിൽക്കുന്ന താരവും കൂടാതെ മുമ്പിലായി ഒരു വിന്‍റേജ് മോഡൽ, തോക്കുമാണ് പോസ്റ്ററിൽ കാണുന്നത്. അവിടെ ഇവിടെങ്ങളിലായി ചിന്നിത്തെറിച്ചിരിക്കുന്ന രക്തക്കറകളും എല്ലാം പടത്തിന്‍റെ ജോണറുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് നൽകുന്ന ചില സൂചനകളായി കണക്കാക്കാം. നവാഗതനായ പോൾ…
Read More » -
Cinema
ഒടുവില്‍ സ്‍ക്രിപ്റ്റ് ലോക്ക് ചെയ്‍ത് ജീത്തു ജോസഫ്, ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാല്‍
മലയാളത്തിന്റെ ആദ്യത്തെ 50 കോടി ചിത്രമാണ് ദൃശ്യം. മലയാള സിനിമയുടെ വാണിജ്യ സിനിമാ വിജയങ്ങളുടെ മറുവാക്കായി മാറി ദൃശ്യം. ഒടിടിയില്‍ ദൃശ്യം 2 എത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദൃശ്യം 3യും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാല്‍. ആള്‍ക്കാര്‍ ദൃശ്യം മൂന്നിനെ കുറിച്ച് ചോദിക്കുകയാണ് എന്ന് മോഹൻലാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധരണയായി നമ്മള്‍ ഒരു പുതിയ സിനിമ ചെയ്യുന്നതല്ല. സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്.…
Read More »