• News

    ടണലിൽ കുടുങ്ങിയ 8 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം

    ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകള്‍ഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് എട്ട് പേര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു. അപകടകാരണം മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.  നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ ഇടിഞ്ഞത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ്…

    Read More »
  • News

    സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാ‌ർ കൂടെ വേണം,​ നബീസുമ്മയെ വിമർശിച്ച സഖാഫിയെ പിന്തുണച്ച് കാന്തപുരം

    കോഴിക്കോട് : മണാലി യാത്രാനുഭവം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കോഴിക്കോട് നാദാപുരം സ്വദേശി നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് കാന്തപുരം അബൂബക്കർ മുസലിയാർ. സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പിതാവോ ഭർത്താവോ മകനോ കൂടെ വേണമെന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ. അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം. ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ എന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾ യാത്ര പോകുമ്പോൾ…

    Read More »
  • News

    കാക്കനാട്ടെ മൂന്ന് പേരുടേയും തൂങ്ങിമരണം, അമ്മ ആദ്യം തൂങ്ങി, പിന്നാലെ മനീഷ് വിജയ്‌യും ശാലിനിയും

     കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ്‌യുടെയും കുടുംബത്തിന്റെയും തൂങ്ങിമരണമെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മ ശകുന്തളയാണ് ആദ്യം തൂങ്ങിയത്. അമ്മ മരിച്ച ശേഷം മക്കളായ മനീഷും ശാലിനിയും അഴിച്ച് കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇരുവരും തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മനീഷ് വിജയിയേയും കുടുംബത്തേയും കാക്കനാട് ഈച്ചമുക്കിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീവ് കഴിഞ്ഞിട്ടും മനീഷ് വിജയ് ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷ് വിജയിയേയും…

    Read More »
  • Face to Face

    ‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര പ്രധാനപ്പെട്ടതാണെന്ന്’; മാർക്കോ ട്രോളുകളിൽ ഉണ്ണി മുകുന്ദൻ

    ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒടിടി റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിയാസ് ഖാൻ ഉൾപ്പെടുന്ന ആ രംഗങ്ങൾക്ക് ചില കോണുകളിൽ ട്രോളുകൾ വന്നിരുന്നു. മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള രംഗങ്ങൾ സിനിമയ്ക്ക് അനുയോജ്യമായിരുന്നില്ല എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ ആ ഡിലീറ്റഡ് സീനുമായി ബന്ധപ്പെട്ടുള്ള ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ ഡിലീറ്റഡ് സീനിന്റെ ട്രോളുകളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിന് ‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര…

    Read More »
  • News

    കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി ബിനോയ് വിശ്വം 

    മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രമേശ് മാന്തിയാല്‍ അതില്‍ കൊത്താന്‍ തന്നെ കിട്ടില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിലൊന്നും പ്രകോപനം ഉണ്ടാകില്ല. ഒരുമിച്ച് നേതാക്കള്‍ക്ക് വേദി പങ്കിടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ബ്രൂവറി വിഷയത്തിലാണ് ബിനോയ് വിശ്വത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ബിനോയ് വിശ്വം. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ…

    Read More »
  • Face to Face

    ബാല ബലാത്സംഗത്തിനിരയാക്കി,​ പീഡനത്തിന് പിന്നാലെതാൻ ആത്മഹത്യക്ക്ശ്രമിച്ചു;ആരോപണവുമായി എലിസബത്ത്

    തിരുവനന്തപുരം : നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ,എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും ബെഡ്റൂം രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫേസ്ബുക്ക് റീലായാണ് എലിസബത്ത് ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ ബാല പീഡിപ്പിച്ചതായി പുതിയ കുറിപ്പിലും എലിസബത്ത് പറയുന്നു. ഇതിന് പിന്നാലെ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവർ വെളിപ്പെടുത്തി. ബാലയുടെ കരൾ…

    Read More »
  • World

    ഡക്കറ്റിന്റെ സെഞ്ച്വറിക്ക് ഇംഗ്ലിസിന്റെ മറുപടി; ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് ഓസ്‌ട്രേലിയ

    ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ശക്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 352 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലോകചാമ്പ്യന്‍മാര്‍ മറികടന്നത്. അഞ്ച് സൂപ്പര്‍താരങ്ങളുടെ അഭാവത്തിലാണ് പാകിസ്ഥാനിലെത്തിയതെങ്കിലും തങ്ങളെ ചെറുതായി കാണേണ്ടെന്ന സന്ദേശം മറ്റ് ടീമുകള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ് ജയത്തിലൂടെ ഓസ്‌ട്രേലിയ. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസ്, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മാത്യു ഷോര്‍ട്ട്, അലക്‌സ് ക്യാരി എന്നിവരുടെ പ്രകടനങ്ങളാണ് ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ സഹായകമായത്. 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലോകചാമ്പ്യന്‍മാരുടെ തുടക്കം…

    Read More »
  • News

    റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തി പ്രതികൾ

    കൊല്ലം : കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. സംഭവത്തിൽ കുണ്ടറ ഇളമ്പള്ളൂർ സ്വദേശി രാജേഷ്, പെരുമ്പുഴ പാലപൊയ്ക സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് യുവാക്കൾ ചേർന്ന് ടെലിഫോൺ പോസ്റ്റ് വലിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കൊല്ലം റൂറൽ എസ്.പി സാബു മാത്യൂസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിൽ കൊണ്ടുപോയി വച്ചതിന്റെ കാരണവും പ്രതികൾ വെളിപ്പെടുത്തി.…

    Read More »
  • World

    തോറ്റാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്, മുന്നില്‍ മികച്ച ഫോമിലുള്ള ഇന്ത്യ

    ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോര്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. കണക്കിലും നിലവിലെ ഫോമിലും ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ മറുവശത്ത് പാകിസ്ഥാനാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയും പ്രവചനാതീതമായ മറ്റൊരു ടീമില്ല. തങ്ങളുടേതായ ദിവസത്തില്‍ ആരേയും തോല്‍പ്പിക്കുകയും എന്നാല്‍ അതേസമയം ആരോടും തോല്‍ക്കാന്‍ മടിയില്ലാത്ത സംഘവുമാണ് അവര്‍. ഗ്രൂപ്പ് എ യില്‍ രണ്ട് ടീമുകളുടേയും രണ്ടാമത്തെ മത്സരമാണ് ഞായറാഴ്ച നടക്കുക. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ…

    Read More »
  • Face to Face

    ആരാധകര്‍ കാത്തിരുന്ന ദിവസം, മോഹൻലാല്‍ മമ്മൂട്ടി ഇനി അവര്‍ ഒന്നിച്ച് ആരാധകര്‍ ആവേശത്തില്‍

    മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ്. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബോയില്‍ എത്തിയിരുന്നു. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ  ചെയ്‍തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ്…

    Read More »
Back to top button