• News

    കെപിസിസി പുനഃസംഘടന ഉടൻ വേണമെന്ന് ദീപാ ദാസ് മുൻഷി; ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ നാളെ കെ സി വേണു​ഗോപാൽ പങ്കെടുക്കില്ല

    തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് കൈമാറി. കെപിസിസിയിൽ പുനഃസംഘടന ഉടൻ വേണമെന്ന് ദീപ ദാസ് മുൻഷി റിപ്പോർട്ടിൽ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയിൽ ഉയർന്നുവന്നിട്ടുളള എതിർപ്പുകൾ ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല.എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറും. നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കളെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നാണ്…

    Read More »
  • News

    കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധിതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മൊഴി അതീവരഹസ്യമായി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് സാമ്പത്തിക ബാധ്യതയാണ് ക്രൂരകൃത്യത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത്. വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ അഫാന്‍ കുടുംബത്തിന്റെ കടബാധ്യതയില്‍ വല്ലാതെ അസ്വസ്ഥനായിരുന്നതായി വിവരം.ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.സൗദിയില്‍ കടത്തില്‍ പെട്ട പിതാവ് യാത്രാവിലക്ക് വന്ന കുരുക്കിലായതോടെ, നാട്ടിലേക്ക് പണം അയയ്ക്കാതായി. വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മയ്ക്ക് പലപ്പോഴും കടം വാങ്ങേണ്ടി വന്നു. കടം പെരുകി ഏകദേശം 65 ലക്ഷം രൂപയോളം എത്തി. 12 പേരില്‍ നിന്നാണ് മിക്കവാറും പലപ്പോഴായി കടം…

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ സിനിമകളുടെ ആരാധകൻ; ‘സഹപാഠിയെ തിരിച്ചടിക്കുംവരെ ചെരുപ്പിടാതെ നടന്നു

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത തുടരുകയാണ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരൻ അഫ്സാൻ (13)​, പിതൃസഹോദരൻ ലത്തീഫ് (60)​,​ ഭാര്യ ഷാജിത ബീവി (55)​,​ പിതാവിന്റെ മാതാവ് സൽമാബീവി (95), പെൺസുഹൃത്ത് ഫർസാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാൻ തന്റെ ഉമ്മ ഷെമിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ‌പ്രതി അഫാനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതമാണെന്നും കാണുമ്പോൾ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നും നാട്ടുകാർ പറയുന്നു.…

    Read More »
  • News

    4 പേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ബാറിൽ പോയി മദ്യപിച്ചു…ശേഷം മദ്യം വാങ്ങി വീട്ടിലെത്തി 2 പേരെ കൊന്നു

    തിരുവനന്തപുരം : വെഞ്ഞാറമ്മൂടിലെ അരുംകൊലയ്ക്കിടെ ബാറിൽ മദ്യപാനവും. കൂട്ടക്കൊലയ്ക്കിടെ അഫാൻ ബാറിൽ പോയി മദ്യപിച്ചും സമയം ചെലവഴിച്ചുവെന്ന് കണ്ടെത്തൽ. ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതി ബാറിൽ പോയത്. വെഞ്ഞാറമൂട്ടിലെ ബാറിൽ 10 മിനിറ്റ് ചെലവഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി വീട്ടിലെത്തി ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു. കൂടുതൽ പരിശോധനകൾക്ക് അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് കൈമാറി . അഫാന്റെ ഗൂഗിൾ സേർച്ച്‌ ഹിസ്റ്ററി പരിശോധിക്കാൻ സൈബർ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. നാളുകളായി…

    Read More »
  • News

    ലൗ ജിഹാദ് ആരോപണം ഭയന്നെത്തിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക്കേരളത്തില്‍ മാംഗല്യം

    കായംകുളം: ലൗ ജിഹാദ് ആരോപണം ഭയന്ന് കേരളത്തില്‍ അഭയം തേടിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് ആഗ്രഹസാഫല്യം. ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശാ വര്‍മ്മയുമാണ് കായംകുളത്തു വിവാഹിതരായത്. കഴിഞ്ഞ 11 നാണ് ഇരുവരും ഇസ്ലാം മത വിശ്വാസപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഝാര്‍ഖണ്ഡില്‍ വധഭീഷണി ഉണ്ടായെന്നും ഇതു ഭയന്നാണു കേരളത്തിലെത്തിയതെന്നും ഇവര്‍ പറയുന്നു. ബന്ധുക്കള്‍ ഝാര്‍ഖണ്ഡില്‍നിന്നുള്ള പോലീസുകാര്‍ക്കൊപ്പം കായംകുളത്തെത്തി തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും പത്തുവര്‍ഷമായി പ്രണയത്തിലായിരുന്നു.…

    Read More »
  • Uncategorized

    വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു -ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

    വിഴിഞ്ഞം: വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യാത്രക്കാരുമുള്‍പ്പെടെ ആറ് പേരെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ വിഴിഞ്ഞം – മുക്കോല റോഡില്‍ പുതിയ പാലത്തിന് സമീപം പട്രോള്‍ പമ്പിന് മുന്നിലെ വളവിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്ക് പോവുകയായിരുന്ന കെ. എസ് .ആര്‍. ടി. സി സ്വിഫ്റ്റ് ബസ് നിയന്ത്രണം തെറ്റി പൂവാറിന്‍നിന്ന് യാത്രക്കാരുമായി വിഴിഞ്ഞത്തേക്ക് വരുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശം…

    Read More »
  • Travel

    മീശപ്പുലിമലയിലെ പേടിമാറ്റാം

    അടിമാലി വഴി മൂന്നാറിലേക്ക് നമ്മള്‍ പോകുമ്പോള്‍ ആദ്യം വരുന്നത് ഓള്‍ഡ് മൂന്നാര്‍ എന്ന സ്ഥലമാണ്.അവിടെയാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഉള്ളത്.അവിടെനിന്നു വീണ്ടും മുന്നോട്ട് പോകുമ്പോള്‍ മൂന്നാര്‍ ടൗണ്‍ എത്തും.അവിടെ ഉള്ള പാലം കയറി വലതുവശത്തേക്ക് തിരിയുമ്പോള്‍ ജീപ്പിന്റെ ടാക്‌സി സ്റ്റാന്‍ഡ് കാണും.അതിന് എതിര്‍വശത്തായി മൂന്നാര്‍ പോസ്റ്റ് ഓഫീസും കാണാം.അവിടെനിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയാണ് KFDC ഓഫീസ് ഉള്ളത്.നമുക്ക് റൈഡിന് പോകാന്‍ വേണ്ടി കാറ് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്.മുന്‍വശത്തെ പ്രധാന എന്‍ട്രന്‍സില്‍ റോസ് ഗാര്‍ഡന്‍ കാണാന്‍ ടിക്കറ്റ് എടുത്ത് വരുന്നവര്‍ക്ക് വേണ്ടി ഉള്ള പ്രവേശനം…

    Read More »
  • Face to Face

    ഇപ്പോള്‍ ഇവരൊക്കെയാണ് താരം, ലൂസിഫര്‍ റിക്രീയേറ്റ് വീഡിയോ വൻ ഹിറ്റ്

    പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സീരീസായി വിഷയം പറഞ്ഞ ഒരു സിനിമയായിരുന്നു ലൂസിഫര്‍. എന്നാല്‍ ലൂസിഫറിലെ രംഗങ്ങള്‍ ഉപയോഗിച്ച് രസകരമായ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് യൂട്യൂബര്‍. ലൂസിഫറിലെ പഞ്ച് ഡയലോഗുപോലും തമാശയായിട്ടാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. സമ്മതിക്കണം ക്രിയേറ്റിവിറ്റിയെന്നാണ് മിക്കവരുടെയും കമന്റുകള്‍. ചിരിയോടെല്ലാതെ കണ്ടിരിക്കാൻ പറ്റാത്ത ഒരു വീഡിയോയാണ് എന്നുമാണ് അഭിപ്രായങ്ങള്‍ മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക്…

    Read More »
  • News

    കെ സുധാകരനെ മാറ്റേണ്ടെന്ന് ശശി തരൂർ; ‘താൻ ഒറ്റയ്ക്ക്, ആരും നടക്കാത്ത വഴിയിലൂടെ നടക്കുന്നു

    തിരുവനന്തപുരം: ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന്  ശശി തരൂർ. കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ഇടത്തായാണ് ശശി തരൂരിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇക്കാര്യം താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിന്നീട്…

    Read More »
  • World

    രഞ്ജി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ പിടിമുറുക്കുന്നു

    കരുണ്‍ നായര്‍ക്ക് സെഞ്ചുറി നഷ്ടം! രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ പിടിമുറുക്കുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. ഡാനിഷ് മലേവറുടെ (138) സെഞ്ചുറിയാണ് വിദര്‍ഭയ്ക്ക് കരുത്തായത്. ഡാനിഷിനൊപ്പം യാഷ് താക്കൂര്‍ (5) ക്രീസിലുണ്ട്. മലയാളി താരം കരുണ്‍ നായര്‍ (86) മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ട് വിക്കറ്റെടത്തു. മോശം തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒരുവേള മൂന്നിന് 24…

    Read More »
Back to top button