-
Cinema
ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി – യു പ്രതിഭ എംഎല്‍എ
താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് യു പ്രതിഭയുടെ പരാമര്‍ശം. കായംകുളത്ത് ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു യു പ്രതിഭ. എംഎല്‍എയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ”നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദാഘാടനത്തിന് കൊണ്ടു വരുന്നൊരു പുതിയ സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. എന്തിനാണത്? ഇത്രയ്ക്ക് വായ്‌നോക്കികളാണോ കേരളത്തിലെ മനുഷ്യര്‍. തുണിയുടുക്കാത്ത ഒരാള്‍ വന്നാല്‍ എല്ലാവരും ഇടിച്ചു…
Read More » -
Life Style
രണ്ടാം കേരള പൈതൃക കോൺഗ്രസ് – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരി 10,11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്രനികേതൻ സിറ്റി സെന്റർ) നടക്കും. 10 നു രാവിലെ 10 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉത്തരവാദിത്ത പൈതൃകമെന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണു നടക്കുക. പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളുടെ അവലോകനത്തിനാണ് ഊന്നൽ നൽകുന്നത്. എക്സിബിഷനുകൾ, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം…
Read More » -
Cultural Activities
രണ്ടാം കേരള പൈതൃക കോൺഗ്രസ് – സ്വാഗത സംഘം രൂപീകരിച്ചു.
രണ്ടാം കേരള പൈതൃക കോൺഗ്രസ്2026 ജനുവരി 10, 11 തീയതികളിൽപടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ. തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾരക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി…
Read More » -
News
വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, 30 മരണം
വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ…
Read More » -
Life Style
രതി തൊട്ട് മൃതിയോളം – പ്രകാശനം ചെയ്തു
Dr വിജയകുമാറിന്റെ രതി തൊട്ട് മൃതിയോളം എന്ന പുസ്തകത്തിന്റെ പ്രകാശനം ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ നടന്നു. അഡ്വക്കേറ്റ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ച പ്രകാശന ചടങ്ങിൽ Dr ചന്ദ്രമതി പുസ്തകം എച്ചിമിക്കുട്ടിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് എഴുത്തുകാരി ശാന്തതുളസിധരൻ സംസാരിച്ചു. Dr. വിജയകുമാർ മറുപടി പറഞ്ഞു.
Read More » -
Literature
ഒഴുകാതെ ഒരു പുഴ – ചന്ദ്രമതി
ഒഴുകാതെ ഒരു പുഴപ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.-അജയ് പി. മങ്ങാട്ട്ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ…
Read More » -
Uncategorized
ആ ദിവസം ഒരിക്കലും മറക്കാനാകില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്: ഷെയിൻ നിഗം
ഷെയിൻ നിഗത്തിന്റെ നായകനാക്കി ഡിമൽ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാൾ. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം പറഞ്ഞത്. ‘എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടയിലായിരുന്നു…
Read More » -
Cultural Activities
പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ… പ്രകാശനം ചെയ്തു.
ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമായ ‘ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ …’ എന്ന ഗ്രന്ഥം Dr.അച്യുത് ശങ്കർ എസ് നായർ പ്രകാശനം ചെയ്തു. ശ്രീകണ്ഠേശ്വരം NSS കരയോഗം ഹാളിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. മനോരമ പത്രാധിപസമിതി അംഗം ആർ ശശി ശേഖർ പുസ്തക അവതരണം നടത്തി . . തുടർന്ന് dr ഹരികുമാർ രാമദാസ് , പ്രൊഫ.ശരത് സുന്ദർ രാജീവ്, എം എസ് കുമാർ, പി രാജേന്ദ്രൻ…
Read More » -
Classifieds
ശ്രീകണ്ഠേശ്വരം പുറപ്പാട് – 2025 സെപ്റ്റംബർ 11 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പ്രകാശനം
തിരുവനന്തപുരം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര നഗരമെന്ന നിലയിൽ പ്രശസ്തമെങ്കിലും ഈ നഗരം ഒരു ശൈവ ഭൂമികൂടിയാണ്… കന്യാകുമാരി ജില്ലയിലെ ശിവാലയങ്ങൾ പോലെ ഈ നഗരത്തിലും ഏറെ പുരാതനമായ ശിവക്ഷേത്രങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തവും ദേവസ്വം ബോർഡ് മേജർ സ്ഥാനം നൽകിയതുമായി ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമാണ് പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ ...എന്ന ഗ്രന്ഥം. ഇരയിമ്മൻ തമ്പി ഭാഷ പഠനകേന്ദ്രം പ്രസിദ്ധീകരിക്കുന്ന ഈ ക്ഷേത്ര ചരിത്ര…
Read More » -
News
തിരുവോണ ആശംസകൾ
എല്ലാ വായനക്കാർക്കും കേരളശബ്ദം ടീമിൻ്റെ തിരുവോണദിന ആശംസകൾ
Read More »