-
Cultural Activities
കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവ് Dr ദിവ്യ എസ് അയ്യർ IAS ഉത്‌ഘാടനം ചെയ്തു.
കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ…
Read More » -
News
ഡൽഹിയിൽ വൻ സ്ഫോടനം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തിലും ജാഗ്രതാ നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ…
Read More » -
Face to Face
മഹാകാളിയായി ഭൂമി ഷെട്ടി.
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി”യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്ത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ. ചിത്രത്തിൻറെ…
Read More » -
Cinema
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ…
Read More » -
Business
കേരളത്തിൽ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്.
300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകൾ…
Read More » -
Cinema
രജനികാന്തും കമലഹാസനും വീണ്ടും ഒന്നിക്കുന്നു
തമിഴകത്തിന്റെ താരേതിഹാസങ്ങളായ രജനികാന്തും കമലഹാസനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്നിടയിലാണ് ഇവർ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന് മുൻപെ ഇവർ ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ നിർമ്മിച്ച് രജനികാന്ത് ചിത്രം വരുന്നുവെന്നാണ് തമിഴകത്ത് നിന്നുള്ള വാർത്തകൾ. സുന്ദർ.സി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അരുണാചലത്തിലാണ് രജനിയും സുന്ദർ.സിയും ആദ്യമായി ഒന്നിച്ചത്. കമലിനെ നായകനാക്കി അൻപേ ശിവം ഒരുക്കിയതും സുന്ദർ.സിയാണ്. രജനി – കമൽ – സുന്ദർ.സി ചിത്രത്തിന്റെ ഔദ്യോഗിക…
Read More » -
Life Style
പ്രൊഫ എസ്. ഗുപ്തൻ നായർക്കും , കിഴക്കേമഠം ഗോവിന്ദൻ നായർക്കും മരണാനന്തര ആദരം സമർപ്പിച്ചു.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിട്ടേജ് സംഘടിപ്പിക്കുന്നരണ്ടാം കേരള പൈതൃക കോൺഗ്രസ് – 2026 ന് മുന്നോടിയായി മഹത് വ്യക്തികളെ ആദരിക്കുന്ന ചടങ്ങുകളുടെ ഭാഗമായി പ്രൊഫ എസ്. ഗുപ്തൻ നായർക്കും അദ്ദേഹത്തിന്റെ ഗൃഹസ്ഥശിഷ്യനായ കിഴക്കേമഠം ഗോവിന്ദൻ നായർക്കും മരണാനന്തര ആദരം സമർപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽമുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ. ടി.കെ.എ നായരിൽ നിന്നും പ്രൊഫസർ എസ് ഗുപ്തൻനായർക്കു വേണ്ടി മകൻ ഡോ. എം.ജി ശശിഭൂഷൺ ആദരം ഏറ്റുവാങ്ങി. കിഴക്കേമഠം ഗോവിന്ദൻ നായർക്കുള്ള ബഹുമതി മകനും ചിത്രകാരനുമായ പ്രതാപൻ കിഴക്കേമഠം…
Read More » -
Literature
പുന്നപ്രവയലാർ സമരം പശ്ചാത്തലമായ ‘1946’ പ്രകാശനം നടന്നു.
തണൽക്കൂട്ടം ബുക്സ് പ്രസിദ്ധീകരിച്ച 1946 എന്ന നോവൽ പ്രകാശനം നടന്നു. പുന്നപ്രവയലാർ സമരം പശ്ചാത്തലമാക്കി ജീൻ പോൾ രചിച്ച 1946 എന്ന ഇംഗ്ലിഷ് നോവലിൻ്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശ്രീ. ടി.കെ.എ .നായർ ചരിത്രകാരൻ പ്രതാപ് കിഴക്കേമഠത്തിന് ആദ്യ പ്രതി നൽകി നിർവ്വഹിച്ചു. എം ജി ശശിഭൂഷൺ അധ്യക്ഷനായ ചടങ്ങിൽ മീഡിയ ജേര്ണലിസ്റ്റു ആർ ശശി ശേഖർ പുസ്തകം അവതരിപ്പിച്ചു . ദി വീക്ക് എഡിറ്റർ വിനു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.…
Read More » -
Kerala
താര സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്
തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024-2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്‌മാൻ,കാവ്യ…
Read More »