അഫാൻ മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു?
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ട്. അഫാൻ പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം ഉള്ളതെന്നാണ് സൂചന. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്‍റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്‍റെ സഹോജരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കി. അല്ലെങ്കിൽ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു
അഫാൻ അത്ര നല്ലവനൊന്നുമല്ലെന്നുംപ്രതിയുടെ പൂർവ്വചരിത്രം ഉൾപ്പെടെയുള്ളവ പരിശോധിക്കണമെന്നും അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫ്ഫാന്റെ മാതാവ് ഷമീന മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയിലും മകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഷമീന കട്ടിലിൽ നിന്ന് തലയിടിച്ചാണ് വീണതെന്ന് മജിസ്ട്രേറ്റിന് മൊഴി നൽകിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നും നിയമവിദഗ്ധർ പറയുന്നു. അഫാന്റെ രാത്രികാല സഞ്ചാരങ്ങളും അന്വേഷണ പരിധിയിൽ വരും. മാത്രമല്ല പ്രതിക്ക് വല്ല മന്ത്രവാദികളുടെയോ ബ്ലാക്ക് മാജിക്കിന്റെ വലയിൽ വീണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം നന്ദൻകോട്ടു കേഡൽ എന്ന് പറയുന്ന ചെറുപ്പക്കാരൻ നടത്തിയ കൊലപാതകങ്ങളും ഇതിന് സമാനമായിരുന്നു. അന്ന് കേഡൽ മാതാപിതാക്കളെയും സഹോദരിയെയും കേഡലിന്റെ ആന്റിയെയും കൊലപ്പെടുത്തുകയും കൊലപ്പെടുത്തിയതിനു ശേഷം വീടിനു തീ കൊളുത്തുകയും ചെയ്തിരുന്നു. അതിനു സമാനമാണ് അഫാനും ചെയ്തത്. അഫാനും കൊലപാതകങ്ങൾക്ക് ശേഷം വീട്ടിലെ ഗ്യാസ് തുറന്നു വിട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ രണ്ടു കൊലപാതകങ്ങളുടെയും സമാനത പരിശോധിക്കേണ്ടതാണെന്ന ആവശ്യം ഉയരുന്നത്. ഇതാണ് ബ്ലാക്ക് മാജിക്കിന്റെയും മന്ത്രവാദത്തിന്റെ നിഴലിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതും. തനിക്ക് കട ബാധ്യതകൾ ഒന്നും ഇല്ലെന്നായിരുന്നു പിതാവും മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാവർക്കും ഉണ്ടാകുന്നതുപോലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമാണ് തനിക്കുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിന്നെയെങ്ങനെയാണ് അഫാന് മുക്കാൽ കോടിയോളം രൂപയുടെ കടം വന്നത് എന്നും അന്വേഷിക്കേണ്ടതുണ്ട്. പ്രതി കൊലപാതകങ്ങൾ നടത്തിയതിനുശേഷവും യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.