Cinema

വെറും 12 ദിവസത്തെ അടുപ്പം തന്റെവാലന്റൈനെ പരിചയപ്പെടുത്തി നടി തൃഷ

ഇന്ത്യയിൽ എല്ലായിടത്തും ആരാധകരുള്ള താരസുന്ദരിയാണ് തൃഷ കൃഷ്ണൻ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ടൊവിനോ ചിത്രം ഐഡന്റിറ്റിയിലും തൃഷ അഭിനയിച്ചിരുന്നു. അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം.

അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. മനുഷ്യരോട് എന്നപോലെ മൃഗങ്ങളോടും സ്നേഹം പുലർത്തുന്ന വ്യക്തിയാണ് തൃഷ. അടുത്തിടെ തന്റെ പ്രിയ വളർത്തുനായയായ സോറോയുടെ വിയോഗ വാർത്ത തൃഷ പങ്കുവച്ചിരുന്നു.

എന്റെ മകൻ സോറോ ഈ ക്രിസ്‌മസ് ദിനത്തിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. ഇനി എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. കുറച്ച് കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേളയെടുക്കുന്നു.

എന്നാണ് അന്ന് തൃഷ കുറിച്ചത്.ഇപ്പോഴിതാ തന്റെ പുതിയ വളർത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. ചോക്ലേറ്റ് നിറത്തിലെ നായ തൃഷയുടെ കയ്യിലിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘ഇസി’ എന്നാണ് നായയ്ക്ക് പേര് ഇട്ടിരിക്കുന്നത്.

ഫെബ്രുവരി രണ്ടാം തീയതിയാണ് തൃഷ ഇസിയെ ദത്തെടുക്കുന്നത്. ലോകേഷ് ബാലചന്ദ്രൻ എന്നയാളാണ് ഇസിയെ തൃഷയ്ക്ക് നൽകിയതെന്നും നടി കുറിച്ചിട്ടുണ്ട്. 12 ദിവസം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇസിയുമായി താരം പെട്ടെന്ന് അടുത്തുവെന്ന് തന്നെ പറയാം.’2.2.2025 ഞാൻ ഇസിയെ ദത്തെടുത്ത ദിവസം. എന്റെ ജീവിതത്തിൽ കുറച്ച് വെളിച്ചം ആവശ്യമായിരുന്നപ്പോഴാണ് ലോകേഷ് ബാലചന്ദ്രൻ എനിക്ക് ഇസിയെ തന്നത്. അവൾ എന്നെ രക്ഷിച്ചു. എന്റെ എക്കാലത്തെയും വാലന്റെെൻ’,- തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button