
ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി എ എ റഹീം എംപി. കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തു ജയിലിലടച്ചവര്‍ തന്നെ ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ പോയി നില്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിലകുറഞ്ഞ രാഷ്ട്രീയ കളി നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളിക്ക് വിവേചനശേഷി ഇല്ലെന്നാണോ എന്നാണോ കരുതുന്നത് എന്ന് ചോദിച്ച എ എറഹീം എംപി കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്നും വ്യക്തമാക്കി. മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് നിയമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തെ വളരെ പോസിറ്റീവായിട്ടാണ് ഞങ്ങള്‍ സ്വീകരിച്ചത്. ന്യൂനപക്ഷ വേട്ടയെ പറ്റിയുള്ള ചര്‍ച്ചക്ക് അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബി ജെ പി കാണിച്ചത് സാമൂഹ്യ വിചാരണ ചെയ്യേണ്ട വിഷയമാണ്. ജയിലിലടച്ച അതേ ബി ജെ പി തന്നെ സ്വീകരിക്കാന്‍ പോയി നില്‍ക്കുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അങ്ങേയറ്റം തരംതാഴ്ന്ന പ്രവൃത്തിയാണതെന്നും റഹീം എംപി കൂട്ടിച്ചേര്‍ത്തു. സേതുരാമയ്യര്‍ സിബിഐയിലെ ‘ടെയിലര്‍ മണി ‘യുടെ കളി പോലെയാണ് രാജീവ് ചന്ദ്രശേഖര്‍ കാണിച്ചത്. ടെയിലര്‍ മണിമാരെ തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരല്ല മലയാളികള്‍. ടെയിലര്‍ മണിമാരുടെ മുഖത്തേറ്റ മറുപടിയാണ് ഇന്നത്തെ ദീപിക പത്രത്തിലെ ലേഖനമെന്ന് എ എ റഹീം എംപി വ്യക്തമാക്കി.