പുരാവസ്തുവകുപ്പ് മുൻ മേധാവി വി.മന്മഥൻ നായരെ ആദരിച്ചു.

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ്,
പുരാവസ്തുവകുപ്പ് മുൻ മേധാവി വി .മന്മഥൻ നായരെ ആദരിച്ചു.
രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായി പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
“കേരള പൈതൃക കോൺഗ്രസ് ” ഭാരവാഹികൾ വി.മന്മഥൻ നായരെ നാലാഞ്ചിറയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ആദരം അർപ്പിച്ചത്.
ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ചരിത്രകാരൻ പ്രതാപ് കിഴക്കെമഠം, തണൽക്കൂട്ടം പ്രതിനിധി ശങ്കർ ദേവഗിരി , മലയാള മനോരമ പത്രാധിപ സമിതിയംഗം ആർ.ശശിശേഖർ, ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ മേധാവി ഡോ രാജശേഖരൻ നായർ , ഭാരതീയവിദ്യാഭവൻ ജേർണലിസം വിഭാഗം മേധാവി പ്രൊഫ.പ്രസാദ് നാരായണൻ , ഹ്രസ്വചിത്ര സംവിധായകനും ഇംഗ്ലീഷ് നോവലിസ്റ്റുമായ ജീൻപോൾ, ഓഡിറ്റ് വിഭാഗം മുൻ ജോയിന്റ് ഡയറക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.