കുളച്ചൽ യുദ്ധ വിജയദിന വാർഷികം ജൂലൈ 31 ന്.

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ
കുളച്ചൽ യുദ്ധവിജയദിന ആഘോഷം സംഘടിപ്പിക്കുന്നു.
രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 31 രാവിലെ 5.10 ന് പാങ്ങോട് മിലിട്ടറി ക്യാമ്പിനുള്ളിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് ‘പൈതൃക സ്‌മൃതിയാത്ര‘ , ലഫ്റ്റനൻ്റ് കേണൽ കിരൺ.സി. നായർ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യും.

രാവിലെ 7.29 ന് യുദ്ധസ്മാരകമായ കുളച്ചൽ സ്തൂപത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിക്കും. പ്രശസ്ത ചരിത്രകാരൻ Dr. T P ശങ്കരൻകുട്ടി നായർ , പ്രതാപ് കിഴക്കേമഠം, ശങ്കർ ദേവഗിരി, Dr. രാജശേഖരൻ നായർ, ശംഭു മോഹൻ സിനി സംവിധായകൻ ജീൻ പോൾ, നിസാർ യാക്കൂബ് എന്നിവർ പങ്കെടുക്കുമെന്ന് കോ ഓർഡിനേറ്റർ പ്രൊ: പ്രസാദ് നാരായണൻ അറിയിച്ചു. തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ അധ്യക്ഷനാകുന്ന ചടങ്ങിൽ മീഡിയ ജോർണലിസ്റ് ആർ ശശി ശേഖർ സ്വഗതവും സാഹിത്യപ്രവർത്തകൻ അനിൽ നെടുങ്ങോട് നന്ദിയും രേഖപ്പെടുത്തും.
തുടർന്ന് ഉദയഗിരി കോട്ടയിലെ, കാപ്റ്റൻ ഡിലൈനോയി ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും ഉണ്ടാകും. കൂടാതെ പൈതൃക സംഗീത ഗവേഷകൻ അനിൽ വെഞ്ഞാറമൂടിൻ്റെ നേതൃത്വത്തിൽ യുദ്ധാനന്തര വായ്ത്താരികൾ ഉൾക്കൊള്ളുന്ന സംഗീതാർച്ചനയും ഉണ്ടായിരിക്കുമെന്ന് തണൽക്കൂട്ടം കൾച്ചറൽ കോ ഓർഡിനേറ്റർ പദ്മകുമാർ കൂട്ടിച്ചേർത്തു.

കുളച്ചൽ യുദ്ധത്തിന്റെ വാർഷികം ആഘോഷിക്കുന്ന വേളയിൽ, നായർ പട്ടാളക്കാരുടെയും പനച്ചിയമ്മാളിൻ്റെയും ഈ ചരിത്ര യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരുടെയും ധീരതയ്ക്കും ത്യാഗത്തിനും ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ പൈതൃകം കേരളത്തിൽ ആഘോഷിക്കപ്പെടുന്നത് തുടരുന്നു….. , തിരുവിതാംകൂറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും അവിടുത്തെ ജനങ്ങളുടെ വീര്യത്തെയും ഓർമ്മിപ്പിക്കുന്നു.