Uncategorized

ജീവനക്കാരെ ശ്വാസംമുട്ടിക്കുന്ന ഗവൺമെന്റ്:- കേരള എൻ.ജി.ഒ അസോസിയേഷൻ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നോരോന്നായി വെട്ടി മാറ്റുന്ന ഗവൺമെന്റ് ആയി പിണറായി വിജയൻ സർക്കാർ മാറിയിരിക്കുകയാ ണെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം. ജാഫർ ഖാൻ പറഞ്ഞു.സർവീസിൽ നിന്ന് വിരമിക്കുന്നഎൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ നേതാക്കൾക്ക് നൽകിയ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എം.ജാഫർ ഖാൻ.പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണം നടത്തുവാനുള്ള സർക്കാർ തീരുമാനം ജീവനക്കാരുടെ ആനുകൂല്യങ്ങൾ വീണ്ടും വെട്ടിക്കുറയ്ക്കുവാനുള്ള ഗൂഢ തന്ത്രം ആണെന്നും ഇത് ജീവനക്കാർ തിരിച്ചറിയുന്നുണ്ടെന്നും കഴിഞ്ഞ ഒൻപത് വർഷക്കാലം ജീവനക്കാരുടെ പ്രധാനപ്പെട്ട ആനുകൂല്യങ്ങൾ എല്ലാം തടഞ്ഞുവച്ച ഗവൺമെന്റിൽ നിന്നും നല്ല തീരുമാനങ്ങൾ ഒന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും,പതിനെട്ട് ശതമാനം ക്ഷാമ ബത്ത,ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തുടങ്ങിയവയെല്ലാം തടഞ്ഞ് വച്ചിട്ട് കോടികൾ മുടക്കി ഗവൺമെന്റ് നാലാം വാർഷികം പൊടി പൊടിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും എ. എം. ജാഫർ ഖാൻ പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ഷാബുജാൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.രഘു, ജില്ല ജോയിന്റ് സെക്രട്ടറി എസ്.ഷിഹാബുദീൻ, ജില്ല കമ്മിറ്റി അംഗം ഇ.ഷാജഹാൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.നോർത്ത് ജില്ല പ്രസിഡന്റ് സി.ഷാജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.വിജയകുമാർ സ്വാഗതം പറഞ്ഞു.എസ്.ഷംനാദ്, ടി.നിസ്സാം,ഹർഷദേവ് റോണി സന്തോഷ്‌,റെജി ചന്ദ്രൻ,സജിമോൻ, മരുത്തൂർ ബിജോയ്‌,ഷംനാദ്,സൗമ്യ,സതീഷ്,എസ്.വി.ബിജു,ശശികല,ശംഭു മോഹൻ,ഫിറോസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button