News

‘ഷഹബാസിനെ കൊല്ലും, ഞാന്‍ പറഞ്ഞാല്‍ കൊല്ലും.’ഞെട്ടിക്കുന്ന ചാറ്റുകള്‍ പുറത്ത്

‘അവന്റെ കണ്ണ് പോയിനോക്ക്്, കണ്ണൊന്നുമില്ല. അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത്?’
‘മരിച്ചുകഴിഞ്ഞാലും വല്യ വിഷയമൊന്നുമില്ല, കേസൊന്നും എടുക്കില്ല…’
താമരശേരിയില്‍ വിദ്യാര്‍ഥികളുടെ സംഘട്ടനത്തിനിടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മുഹമ്മദ് ഷഹബാസ് (15) മരണമടഞ്ഞ സംഭവത്തിന്റെ ആസൂത്രണം വെളിവാക്കുന്ന അക്രമിസംഘത്തിന്റെ വോയ്‌സ് ചാറ്റുകള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആസൂത്രണങ്ങളെല്ലാം നടന്നതെന്നു വ്യക്തമാക്കുന്ന നിര്‍ണായക ഇന്‍സ്റ്റഗ്രാം വോയ്‌സ് ചാറ്റുകളാണു പുറത്തുവന്നിരിക്കുന്നത്. വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയും അക്രമത്തിന് ആസൂത്രണങ്ങള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പത്താം €ാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ വാക്കേറ്റവും പോര്‍വിളിയുമാണ് വിദ്യാര്‍ഥികളുടെ ചേരിതിരിഞ്ഞുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയപ്പോള്‍ ട്യൂഷന്‍സെന്ററിലെ അധ്യാപകരുള്‍പ്പെടെ ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് ഇരുവിഭാഗവും താമരശേരി അങ്ങാടിയിലും ട്യൂഷന്‍ സെന്ററിനു സമീപത്തും സംഘടിച്ചെത്തിയാണ് വീണ്ടും അക്രമം നടത്തിയത്. ഇതിനിടെയാണ് ട്യൂഷന്‍ സെന്ററില്‍ പഠിക്കാത്ത മുഹമ്മദ് ഷഹബാസിനെ കൂട്ടുകാര്‍ ഇവിടെയത്തിച്ചത്. അക്രമത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റാണ് ഷഹബാസ് മരണത്തിനു കീഴടങ്ങിയത്.
രണ്ടു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അക്രമസ്ഥലത്ത് സംഘടിച്ചെത്തിയത്് വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി ആസുത്രണം നടത്തിയാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥികളെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരു കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വോയ്‌സ് ചാറ്റുകള്‍ കണ്ടെത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ക്രിമിനലുകളെ വെല്ലുന്ന തരത്തിലാണു സാമൂഹികമാധ്യമ ഗ്രൂപ്പില്‍ പരസ്പരം സംസാരിക്കുന്നത്. സമപ്രായകാരനായ വിദ്യാര്‍ഥിയെ വകവരുത്താന്‍പോലും മനക്കട്ടിയുള്ള അക്രമിസംഘം കൊലപ്പെടുത്തിയാല്‍ത്തന്നെ കേസൊന്നും എടുക്കില്ലെന്ന ആത്മവിശ്വാസവും ചാറ്റില്‍ പ്രകടിപ്പിക്കുന്നു.
സംഭവത്തിലെ ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമിച്ചവരില്‍ മുതിര്‍ന്നവരുണ്ടെന്നും അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നെന്നും ഷഹബാസിന്റെ കുടുംബം പറഞ്ഞതും അന്വേഷണസംഘം ഗൗരവമായി കാണുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button