കാമുകിയുടെ മൃതദേഹം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് ചതച്ച നിലയിൽ
കാമുകിയുടെ മൃതദേഹം കണ്ടെത്തിയത് തലയ‌്ക്ക് ചുറ്റിക കൊണ്ട് അടിച്ചു ചതച്ച നിലയിലെന്ന് നാട്ടുകാര്‍. കാമുകിയെ തനിച്ചാക്കാനാകില്ലെന്ന കരുതിയാണ് കാമുകിയെയും വെട്ടിക്കൊന്നത്.
രണ്ട് മണിക്കൂറിനുള്ളില്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് 6 പേരെയാണ് 23കാരന്‍ അഫാന്‍ വെട്ടിയത്. അതില്‍ 5 പേര്‍ മരിച്ചു. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി 88 കാരിയായ മുത്തശ്ശി സല്‍മാ ബീവിയെ വെട്ടിക്കൊന്നു പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു.
ഒടുവില്‍ സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങി.
അമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി 23 കാരന്‍ അഫാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.