Cinema
സാന്ദ്രയുടെ പരാതി;ജോസ് തോമസിനും
സാന്ദ്രയുടെ പരാതി;ജോസ് തോമസിനും
ശാന്തിവിള ദിനേശിനും എതിരേ കേസ്
കൊച്ചി: യുട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നിര്‍മാതാവ് സാന്ദ്രാ തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു തന്നെ യുട്യൂബിലൂടെ അപമാനിെച്ചന്നാണ് സാന്ദ്രയുടെ പരാതി. ഹേമാ കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കിയതിനെത്തുടര്‍ന്നു സംവിധായകന് ബി. ഉണ്ണിക്കൃഷ്ണന് തന്നെ അപമാനിെച്ചന്നു ചൂണ്ടിക്കാട്ടി നേരത്തെ സാന്ദ്രാ തോമസ് നല്കിയ പരാതിയില്‍ അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു ശാന്തിവിള ദിനേശും ജോസ് തോമസും അവരുടെ യുട്യൂബ് ചാനലുകളിലൂടെ സാന്ദ്രാ തോമസിനെ അപമാനിച്ചെന്നാണ് ആരോപണം.