NationalNews

‘ഗംഗയെ കൊന്നു…’; ഗോകുൽ ആദ്യം അറിയിച്ചത് ലോഡ്ജ് മാനേജരെ; ബംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടത് സുഹൃത്തുമായുള്ള വാക്കു തർക്കത്തെ തുടർന്നെന്ന് പൊലീസ്. പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽക്കുഴിയിൽ ശിവഗംഗയിൽ അനിൽ–ബിന്ദു ദമ്പതികളുടെ മകൾ ഗംഗ (22)യാണ് ബെംഗളൂരുവിലെ താവക്കൽ‍ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒടിസി റോഡിലെ റിലെൻസി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ(23)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗംഗയ്ക്ക് ജോലി കണ്ടെത്താനായാണ് ഇരുവരും വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയത്. ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ, നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ഇരുവരും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നെന്നും ലോഡ്ജിൽ താമസിക്കുന്നതിനിടെ വഴക്കുണ്ടായെന്നും പൊലീസ് പറഞ്ഞു. ഗോകുൽ കത്തി ഉപയോഗിച്ച് ഗംഗയെ ആക്രമിച്ചു. ഗംഗ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കുത്തിയ ശേഷം പ്രതി ലോഡ്ജ് മാനേജരെ വിവരം അറിയിച്ചു. മാനേജരാണ് പൊലീസിൽ അറിയിച്ചത്. കോട്ടൺപേട്ട് പൊലീസ് സ്ഥലത്തെത്തി ഗോകുൽ കൃഷ്ണയെ കസ്റ്റഡിയിലെടുത്തു. വഴക്കിന്റെ കാരണം കണ്ടെത്താൻ ഗോകുലിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button