KeralaNews

സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയത്തിന്റെ സാധ്യത തേടി സർക്കാർ

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ആണവ വൈദ്യുതിയുടെ സാധ്യത പരിശോധിക്കാൻ സർക്കാർ. ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. 15-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയിലാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെ കുറിച്ച് പറയുന്നത്.

തടസ്സമില്ലാതെ കേരളത്തിലെ വൈദ്യുത പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെ കുറിച്ച് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയാക്ടറുകൾ സ്ഥാപിക്കുക എന്നതാണ് പ്രധാനം. എന്നാൽ ഇത് എവിടെയൊക്കെ സ്ഥാപിക്കണം എന്നകാര്യത്തിലടക്കം പരിശോധനകൾ ഉണ്ടാകും.കേന്ദ്രത്തിന്റെ കൂടി അനുമതി വേണ്ട വിഷയമായതിനാൽ അത് കൂടി തേടിയ ശേഷമായിരിക്കും ഇതിലേക്ക് കടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button