KeralaNews

‘ചർച്ചകൾ ഒന്നും നടന്നിട്ടില്ല ‘;പത്മജ പാർട്ടിയിൽ നിന്ന് പോയതെന്തിനാണെന്ന് പോലും അറിയില്ലെന്ന് അടൂർ പ്രകാശ്

ക്യാബിനറ്റിൽ താൻ അംഗമല്ലെന്നും ക്യാബിനറ്റിൽ എന്തു നടന്നു എന്ന് തനിക്കറിയില്ലെന്നും കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്. എന്താണ് സംഭവിച്ചതെന്ന് മന്ത്രിമാരോട് ചോദിക്കണം. എഐസിസിക്ക് കത്ത് നൽകി എന്ന് പറയുന്ന കാര്യം പുറത്തു വരട്ടെ. മുഖ്യമന്ത്രി ആലോചിച്ചു തീരുമാനമെടുക്കട്ടെ. താൻ വിയോജിപ്പ് പറഞ്ഞിന് ചില കാരണങ്ങളുണ്ട്. ഒരു ക്യാബിനറ്റ് തീരുമാനം താൻ അറിഞ്ഞില്ല. പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്. താൻ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.

താൻ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ആരാണ് മാധ്യമങ്ങളോട് പറഞ്ഞത് ?. എഐസിസിയെ നേരിട്ട് താൻ കണ്ടതാണ്. പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്മജ പാർട്ടിയിൽ നിന്ന് പോയതെന്തിനാണെന്ന് പോലും അറിയില്ല. അത്തരം ചർച്ചകൾ ഒന്നും നടന്നിട്ടില്ല. യോഗം ചേർന്നാൽ മാത്രമല്ലേ അതൃപ്തിയെ കുറിച്ച് അറിയാൻ സാധിക്കൂ. അത്തരം കാര്യങ്ങൾ പാർട്ടി കമ്മിറ്റി കൂടിയശേഷം തീരുമാനിക്കും. രാജ്മോഹൻ ഉണ്ണിത്താൻ മറുപടി അർഹിക്കുന്നില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button