KeralaNews

മന്ത്രിമാർക്ക് ഇനി പുത്തൻ കാറുകൾ; 24 ഇന്നോവ വാങ്ങാൻ അനുമതി

സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി. 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 22 എണ്ണം മന്ത്രിമാർക്കും, 2 എണ്ണം സർക്കാരിന്റെ ഔദ്യോഗിക അതിഥികൾക്കുമായിരിക്കും. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനായി 9.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രിമാരുടെ പഴയ വാഹനങ്ങൾക്ക് ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുന്നത് യാത്രകളെ ബാധിക്കാറുണ്ട്. നേരത്തെ മന്ത്രിമാർ പുതിയ വാഹനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളുടെ അവസ്ഥയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button