KeralaNews

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; മദ്യലഹരിയിൽ ആക്രമിച്ചത് അമ്മയുടെ പങ്കാളി

ചടയമംഗലം കുരിയോട് എട്ടാം ക്ലാസുകാരന് അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനം. കുട്ടിയെ വിവസ്ത്രനാക്കിയാണ് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പങ്കാളിയായ രാജേഷിന് കുട്ടിയെ ഇഷ്ടമല്ലെന്ന് അമ്മ ശാലിനി പറയുന്നു. എന്നും മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും അസഭ്യവർഷ‌വും ആക്ഷേപവും നടത്താറുണ്ടെന്നും ശാലിനി പറഞ്ഞു. രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.


വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി.

സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്‍ റൂറല്‍ എസ്പിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അറസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button